Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DistrictNews

Thrissur

ഗുരുവായൂർ ആഘോഷലഹരിയിൽ

ഗു​രു​വാ​യൂ​ർ: ഉ​ണ്ണി​ക്ക​ണ്ണ​ന്‍റെ പി​റ​ന്നാ​ൾ സു​ദി​ന​മാ​യ ഇ​ന്ന് ക്ഷേ​ത്ര​സ​ന്നി​ധി ആ​ഘോ​ഷ​ല​ഹ​രി​യി​ൽ. അ​ഷ്ട​മി രോ​ഹി​ണി​ക്ക് ദ​ർ​ശ​ന​ത്തി​നും പി​റ​ന്നാ​ൾ​സ​ദ്യ​ക്കു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ണ്ണ​നെ ഒ​രു നോ​ക്കു​ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങാ​ൻ പ​തി​നാ​യി​ര​ങ്ങ​ളാ​ണു ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തു​ക. വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ​വ​ര​വു​ക​ളും ക്ഷേ​ത്ര​സ​ന്നി​ധി​യി​ലെ​ത്തി​ച്ചേ​രും. ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​ശേ​ഷ​വും കാ​ഴ്ച​ശീ​വേ​ലി​യു​ം രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പും ഉണ്ടാകും. മൂ​ന്നു​നേ​ര​വും ഗു​രു​വാ​യൂ​ര​പ്പ​ൻ അ​തി​വി​ശേ​ഷ സ്വ​ർ​ണ​ക്കോ​ല​ത്തി​ലാ​ണ് എ​ഴു​ന്നെ​ള്ളു​ക.

ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ പി​റ​ന്നാ​ൾ​സ​ദ്യ​യും ന​ൽ​കും. 40000 പേ​ർ​ക്കു​ള്ള സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ അ​ന്ന​ല​ക്ഷ്മി ഹാ​ളി​ലും അ​തി​നോ​ടു​ചേ​ർ​ന്ന പ​ന്ത​ലി​ലും തെ​ക്കു​ഭാ​ഗ​ത്തെ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​ണ് സ​ദ്യ ന​ൽ​കു​ക. ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു​വ​രെ വ​രി​യി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കു സ​ദ്യ ന​ൽ​കും. മേ​ൽ​പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​വും.

രാ​ത്രി ഒ​ന്പ​തി​നു സാം​സ്കാ​രി​ക​സ​മ്മേ​ള​ന​ത്തി​ൽ ശ്രീ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ക​ലാ​പു​ര​സ്കാ​രം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ സ​മ്മാ​നി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് നാ​യ​ർ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കും.

ഘോ​ഷ​യാ​ത്ര 10.30നാ​ണ്. ഉ​ച്ച​യ്ക്ക് 12നു ​കി​ഴ​ക്കേ​ന​ട​യി​ൽ സ​മാ​പി​ക്കും. പെ​രു​ന്ത​ട്ട ശി​വ​കൃ​ഷ്ണ ഭ​ക്ത​സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഘോ​ഷം രാ​വി​ലെ ഒ​ന്പ​തി​നു പെ​രു​ന്ത​ട്ട ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കും. നെ​ൻ​മി​നി ബ​ല​രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഘോ​ഷ​യാ​ത്ര രാ​വി​ലെ ഒ​ന്പ​തി​ന് നെ​ൻ​മി​നി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 10.30നു ​കി​ഴ​ക്കേ​ന​ട​യി​ലെ​ത്തി ദേ​വ​സ​ഹോ​ദ​ര​സം​ഗ​മം ന​ട​ക്കും. ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ഘോ​ഷ​യാ​ത്ര ഉ​ച്ച​ക​ഴി​ഞ്ഞ് തി​രു​വെ​ങ്കി​ടം ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തും.

സു​ര​ക്ഷ​ക്ക് 250 പൊ​ലി​സു​കാ​ർ; വ​ണ്‍​വേ ക​ർ​ശ​ന​മാ​ക്കും

അ​ഷ്ട​മി​രോ​ഹി​ണി ആ​ഘോ​ഷ​ത്തി​ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ മൂ​ന്ന് സി​ഐ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 250 പൊ​ലി​സു​കാ​ർ സു​ര​ക്ഷ​യൊ​രു​ക്കും. എ​ൻ​സി​സി, സ്കൗ​ട്ട്, എ​സ്പി​സി തു​ട​ങ്ങി​യ​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​കും. ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ ഇ​ന്ന​ർ-​ഒൗ​ട്ട​ർ റിം​ഗ് റോ​ഡു​ക​ളി​ൽ എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ണ്‍​വേ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ഇ​ന്ന​ർ-​ഒൗ​ട്ട​ർ റിം​ഗ് റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. ശ്രീ​കൃ​ഷ്ണ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ൾ പാ​ർ​ക്കിം​ഗി​ന് ഉ​പ​യോ​ഗി​ക്കും. ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്പോ​ൾ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.

വി​ഐ​പി- സ്പെ​ഷ​ൽ ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം

അ​ഷ്ട​മി രോ​ഹി​ണി ദി​ന​ത്തി​ൽ പൊ​തു​വ​രി നി​ൽ​ക്കു​ന്ന​വ​ർ​ക്കു ദ​ർ​ശ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ഇ​ന്നു വി​ഐ​പി- സ്പെ​ഷ​ൽ ദ​ർ​ശ​ന​ത്തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. പ്ര​ദേ​ശി​ക​ക്കാ​ർ​ക്കു സാ​ധാ​ര​ണ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​ക്ര​മ​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്താം.
മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു രാ​വി​ലെ 4.30 മു​ത​ൽ 5.30 വ​രെ​യും വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ ആ​റു​വ​രെ​യും പ്ര​ത്യേ​ക വ​രി​യു​ണ്ടാ​കും.

പുലർച്ചെ പ​ന്ത്ര​ണ്ട​രവ​രെ ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കും

കൃ​ഷ്ണ​ന്‍റെ പി​റ​ന്നാ​ൾ​ദി​ന​മാ​യ ഇ​ന്നു ക്ഷേ​ത്ര​ന​ട പുലർച്ചെ പ​ന്ത്ര​ണ്ട​ര​വ​രെ തു​റ​ന്നി​രി​ക്കും. രാ​ത്രി വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പ് തു​ട​ങ്ങു​ന്ന​തു​വ​രെ ഭ​ക്ത​ർ​ക്കു ദ​ർ​ശ​നം ന​ട​ത്താം.
അ​ത്താ​ഴ​പൂ​ജ​യ്ക്കു​ശേ​ഷം രാ​ത്രി 11.30ഓ​ടെ​യാ​ണു വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കു​ക. വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ന്പ​ൻ ഇ​ന്ദ്ര​സെ​ൻ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ്വ​ർ​ണ​ക്കോ​ല​മേ​റ്റും. വി​ശേ​ഷാ​ൽ ഇ​ട​യ്ക്ക​വാ​ദ്യ​വും നാ​ദ​സ്വ​ര​വും അ​ക​ന്പ​ടി​യാ​വും. രാ​വി​ലെ കാ​ഴ്ച​ശീ​വേ​ലി​ക്കും കൊ​ന്പ​ൻ ഇ​ന്ദ്ര​സെ​ൻ സ്വ​ർ​ണ​ക്കോ​ല​മേ​റ്റും.

41000 നെ​യ്യ​പ്പം നി​വേ​ദി​ക്കും

അ​ഷ്ട​മി​രോ​ഹി​ണി​യു​ടെ പ്ര​ധാ​ന വ​ഴി​പാ​ടാ​യ നെ​യ്യ​പ്പം ഇ​ന്ന് അ​ത്താ​ഴ​പ്പൂ​ജ​യ്ക്കു ഗു​രു​വാ​യൂ​ര​പ്പ​നു നി​വേ​ദി​ക്കും. 7.25 ല​ക്ഷം രൂ​പ​യ്ക്കു​ള്ള അ​പ്പ​മാ​ണു ത​യാ​റാ​ക്കു​ന്ന​ത്. 41000ത്തി​ല​ധി​കം നെ​യ്യ​പ്പ​മാ​ണു നി​വേ​ദി​ക്കു​ക. രാ​വി​ലെ ഏ​ഴു​മു​ത​ൽ അ​പ്പം ത​യാ​റാ​ക്കി​ത്തു​ട​ങ്ങും.
ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ തി​ട​പ്പ​ള്ളി​യി​ലും വാ​തി​ൽ​മാ​ട​ങ്ങ​ളി​ലു​മെ​ല്ലാം അ​പ്പ​മു​ണ്ടാ​ക്കാ​ൻ അ​ടു​പ്പൊ​രു​ങ്ങും. രാ​ത്രി അ​ത്താ​ഴ​പ്പൂ​ജ​ക്കു​ശേ​ഷം അ​പ്പം ഭ​ക്ത​ർ​ക്കു വി​ത​ര​ണം ചെ​യ്യും. 10.8 ല​ക്ഷം രൂ​പ​യൂ​ടെ പാ​ൽ​പാ​യ​സ​വും ഇ​ന്നു ഗു​രു​വാ​യൂ​ര​പ്പ​നു നി​വേ​ദി​ക്കും.

ക്ഷേ​ത്ര​പ്ര​വൃ​ത്തി​ക്ക് 80 കീ​ഴ്ശാ​ന്തി​ക്കാ​ർ


ശ്രീ​കൃ​ഷ്ണ​ജ​യ​ന്തി​യാ​യ ഇ​ന്ന് 13 കീ​ഴ്ശാ​ന്തി ഇ​ല്ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള 80 കീ​ഴ്ശാ​ന്തി​ക്കാ​ർ ക്ഷേ​ത്ര​പ്ര​വൃ​ത്തി​ക്കെ​ത്തും.

ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടു​മു​ത​ൽ ഇ​വ​ർ ജോ​ലി​തു​ട​ങ്ങും. പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ പാ​ൽ​പാ​യ​സം ത​യാ​റാ​ക്ക​ലും നെ​യ്പാ​യ​സം ത​യാ​റാ​ക്ക​ലു​മാ​ണ് ആ​ദ്യ ജോ​ലി. രാ​വി​ലെ ഏ​ഴു മു​ത​ൽ അ​പ്പം ത​യാ​റാ​ക്കി​ത്തു​ട​ങ്ങും. കാ​ഴ്ച​ശീ​വേ​ലി​ക്കും പ്ര​സാ​ദ​ഉൗ​ട്ടി​നും ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ പ്ര​വൃ​ത്തി​യു​മെ​ല്ലാ​മാ​യി പാ​തി​രാ​ത്രി​വ​രെ ക​ർ​മ​നി​ര​ത​രാ​യി​രി​ക്കും.

District News

കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ

തൃ​ശൂ​ർ: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ കാ​ര്യാ​ല​യം മു​ഖേ​ന കു​ടും​ബ​ശ്രീ​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട വ​നി​താ​അം​ഗ​ങ്ങ​ൾ​ക്ക് ഈ​ടി​ല്ലാ​തെ വാ​യ്പ ന​ൽ​കും.

കു​ടും​ബ വാ​ർ​ഷി​ക​വ​രു​മാ​നം അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യും 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​തു​മാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​ത​ക​ൾ​ക്ക് സി​ഡി​എ​സ് മു​ഖേ​ന ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി 1,30,000 രൂ​പ വ​രെ വാ​യ്പ ല​ഭി​ക്കും.

കു​ടും​ബ വാ​ർ​ഷി​ക​വ​രു​മാ​നം മൂ​ന്നു​ല​ക്ഷം രൂ​പ വ​രെ​യും 60 വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള​തു​മാ​യ പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വ​നി​ത​ക​ൾ​ക്ക് പ​ര​മാ​വ​ധി ഒ​രു ല​ക്ഷം വ​രെ​യും വാ​യ്പ ല​ഭി​ക്കും. ഫോ​ണ്‍: 0487 2331556, 9400068508.

District News

ല​ഹ​രി​ക്കെ​തി​രേ മാ​ര​ത്ത​ണ്‍ ആ​റി​ന്

തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് വി​ദ്യാ​മ​ന്ദി​റി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പൗ​ര​പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​ന്ന മാ​ര​ത്ത​ൻ പി​വി​എം റ​ണ്‍ ആ​റി​നു തൃ​ശൂ​രി​ൽ ന​ട​ക്കും. സേ ​നോ ടു ​ഡ്ര​ഗ്സ്- ചൂ​സ് ലൈ​ഫ് സ​ന്ദേ​ശ​മു​യ​ർ​ത്തി രാ​വി​ലെ ആ​റി​നു വി​ക​ഐ​ൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ണ്‍ ന​ഗ​രം​ചു​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ​ത​ന്നെ സ​മാ​പി​ക്കും. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ക​മ്മി​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, രാ​ജ​ൻ ജെ.​പ​ല്ല​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ബാ​ല​ഗോ​പാ​ൽ, വി​ദ്യാ​മ​ന്ദി​ർ പ്രി​ൻ​സി​പ്പ​ൽ സി​ന്ധു രാ​ജേ​ ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു പ്ര​സാ​ദ്, അ​ധ്യാ​പ​ക​ൻ ഷൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 28ന്; ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ

തൃ​ശൂ​ർ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ള്ള അ​ഞ്ചു വാ​ർ​ഡു​ക​ളി​ലേ​ക്ക് 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്നു.

വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ത​ളി, വെ​ള്ളാ​ങ്ക​ല്ലൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ എ​ട​തിരി​ഞ്ഞി, ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യം​പാ​ടം, ചേ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ​ല കി​ഴ​ക്കു​മു​റി, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ലെ മു​നി​സി​പ്പ​ൽ ഓ​ഫീ​സ് വാ​ർ​ഡു​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റുവ​രെ​യാ​ണു വോ​ട്ടെ​ടു​പ്പ്. 29നു ​വോ​ട്ടെ​ണ്ണും. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 10. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന 11ന്. ​സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 14. പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക ക​ഴി​ഞ്ഞ​മാ​സം 19നു ​പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

District News

വ​ധ​ശ്ര​മ​ക്കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് ക​ഠി​ന​ത​ട​വും പി​ഴ​യും

ചാ​വ​ക്കാ​ട്: കോ​ഴി​മാ​ലി​ന്യം കി​ണ​റ്റി​ൽ വീ​ണ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ അ​യ​ൽ​വാ​സി​യു​ടെ ഡ്രൈ​വ​റെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കോ​ഴി​ക്ക​ട​യു​ട​മ​യ്ക്കു ക​ഠി​ന​ത​ട​വും പി​ഴ​യും. പു​ന്ന​യൂ​ർ പാ​പ്പാ​ളി പെ​രു​ന്പി​ള്ളി സൈ​നു​ദി​നെ(53)​യാ​ണ് ചാ​വ​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി അ​ഞ്ച​ര വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 25,500 പി​ഴ അ​ട​യ്ക്കാ​നും വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം​കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2017 ന​വം​ബ​റി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ക​ലാ​ട് താ​മ​ര​ത്ത് വി​ശ്വ​നാ​ഥ​ൻ മ​ക​ൻ വി​മി​ഷി(36)​നെ​യാ​ണു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. വി​മി​ഷ് അ​ണ്ട​ത്തോ​ട് പാ​പ്പാ​ളി മ​ട​പ്പേ​ൻ അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ ഡ്രൈ​വ​റാ​ണ്. അ​ബ്ദു​ൾ​റ​ഷീ​ദി​ന്‍റെ അ​യ​ൽ​വാ​സി​യാ​ണു പ്ര​തി​യാ​യ സൈ​നു​ദ്ദീ​ൻ. കോ​ഴി​ക്ക​ട​യി​ലെ മാ​ലി​ന്യം അ​ബ്ദു​ൽ​റ​ഷീ​ദി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ലും വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ലും കാ​ക്ക​ക​ൾ കൊ​ണ്ടു​വ​ന്നി​ടു​ന്ന​തു പ​തി​വാ​യ​താ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണം. ത​ർ​ക്ക​ത്തി​നി​ടെ സൈ​നു​ദീ​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മി​ഷി​നെ ക​ത്തി​കൊ​ണ്ടു നെ​ഞ്ചി​നു​താ​ഴെ ര​ണ്ടു​ത​വ​ണ കു​ത്തേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​മി​ഷ് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ദീ​ർ​ഘ​കാ​ലം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വ​ട​ക്കേ​കാ​ട് എ​സ് ഐ അ​ന​ന്ത​കൃ​ഷ്ണ​ൻ, ചാ​വ​ക്കാ​ട് എ​സ്എ​ച്ച്ഒ കെ.​ജി. സു​രേ​ഷ് എ​ന്നി​വ​ർ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. കെ.​ആ​ർ. ര​ജി​ത്കു​മാ​ർ ഹാ​ജ​രാ​യി. കോ​ർ​ട്ട് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ എ​എ​സ്ഐ പി.​ജെ. സാ​ജ​ൻ പ്രോ ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

District News

ചാ​ല​ക്കു​ടി​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ യോഗം: ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് അ​നു​മ​തി

ചാ​ല​ക്കു​ടി: ന​ഗ​ര​ത്തി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​തക്കു​രു​ക്കും അ​പ​ക​ട​സാ​ധ്യ​തക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​നു സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത‌​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ കൗ​ൺ സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഗ​താ​ഗ​ത​പ​രി​ഷ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു​കൊ​ണ്ടാ​ണു കൗ​ൺ സി​ൽ തീ​രു​മാ​നം എ​ടു​ത്ത​ത്.

കോ​ട​തി ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് മു​നി​സി​പ്പ​ൽ ജം​ഗ്ഷ​ൻ മു​ത​ൽ അ​ടി​പ്പാ​ത വ​രെ വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച്, ഈ ​ഭാ​ഗം വ​ൺ​വേ ആ​ക്കും. ഇ​തു​വ​ഴി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡു​വ​ഴി ട്രാം​വെ റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ച്ച് അ​ടി​പ്പാ​ത​വ​ഴി പോ​ക​ണം.

റെ​സ്റ്റ് ഹൗ​സി​നു​സ​മീ​പം ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​നി​ന്നും സ​ർ​വീ​സ് റോ​ഡി​ലേ​ക്കു കി​ഴ​ക്കോ​ട്ടു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കും. തൃ​ശൂ​ർ ഭാ​ഗ​ത്തു നി​ന്നും സ​ർ​വീ​സ് റോ​ഡു​വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടി​പ്പാ​ത​യി​ൽ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​വി​ല്ല.

ഈ ​വാ​ഹ​ന​ങ്ങ​ൾ സൗ​ത്ത് ഫ്ലൈ ​ഓ​വ​റി​ന്‍റെ അ​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​ക​ണം. മാ​ള റോ​ഡി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട, പ​രി​യാ​രം ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ, ട്രാം​വെ​വ​ഴി അ​ടി​പ്പാ​ത​യി​ലൂ​ടെ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കി, മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ലൂ​ടെ സ​ർ​വീ​സ് റോ​ഡു​വ​ഴി സൗ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി, തി​രി​ച്ച് ട്ര​ങ്ക് റോ​ഡ് ജം​ഗ്ഷ​ൻ, ആ​ന​മ​ല​വ​ഴി പോ​ക​ണം.

പ​ഴ​യ എ​ൻ​എ​ച്ചി​ൽ കോ-​ഓ​പ്പ്ടെ​ക്സി​ന് മു​ന്നി​ലു​ള്ള ബ​സ് സ്റ്റോ​പ്പ്, അ​വി​ടെ നി​ന്നും കു​റ​ച്ച് തെ​ക്കോ​ട്ടു​മാ​റ്റി പ​മ്പി​നു തൊ​ട്ടു​മു​ൻ​പു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​നും ക​ടി​ച്ചീ​നി കോം​പ്ല​ക്‌​സി​ന് മു​ൻ​പി​ൽ അ​ന​ധി​കൃ​ത​മാ​യു​ള്ള ബ​സ് സ്റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു.
സൗ​ത്ത് ജം​ഗ്ഷ​നി​ൽ​നി​ന്നും തെ​ക്കോ​ട്ട് സ​ർ​വി​സ് റോ​ഡു​വ​ഴി പോ​കു​ന്ന ബ​സു​ക​ളു​ടെ സ്റ്റോ​പ്പ് കു​റ​ച്ച് വ​ട​ക്കോ​ട്ടേ​ക്ക് മാ​റ്റും. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ൾ ഫ്ലൈ ​ഓ​വ​ർ ഇ​റ​ങ്ങി ദേ​ശീ​യ പാ​ത​യി​ൽ ഇ​പ്പോ​ൾ നി​ർ​ത്തു​ന്ന സ്ഥ​ല​ത്ത്, സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ഇ​ത് ഒ​ഴി​വാ​ക്കാ​നും ഈ ​ബ​സു​ക​ൾ ചാ​ല​ക്കു​ടി പാ​ലം ക​ട​ന്ന് സ​ർ​വീ​സ് റോ​ഡ് വ​ഴി വ​ന്ന് സൗ​ത്ത് ഫ്ലൈ ​ഓ​വ​റി​നു​താ​ഴെ സു​രാ​ഗ് ബി​ൽ​ഡിം​ഗി​ന് മു​ൻ ഭാ​ഗ​ത്തു​നി​ർ​ത്താ​നും ഇ​വി​ടെ നി​ന്നു​ള്ള എ​ല്ലാ ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ളും സ്‌​കൂ​ൾ ഗ്രൗ​ണ്ടി​നു സ​മീ​പ​ത്തു​നി​ന്നും ദേ​ശീ​യ​പാ​ത​യി​ൽ പ്ര ​വേ​ശി​ച്ചു​പോ​ക​ണ​മെ​ന്നും തീ​രു​മാ​നി​ച്ചു.

ചാ​ല​ക്കു​ടി ട്ര​ങ്ക് റോ​ഡ് ജം​ഗ്ഷ​നി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡ്, സ​മീ​പ​മു​ള്ള ട്രാ​ൻ​സ് ഫോ​ർ​മ​റി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തേ​ക്ക് സി​ദ്ധാ​ർ​ഥ ഹോ​ട്ട​ലി​ന് മു​ൻ ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​നും തീ​രു​മാ​നി​ച്ചു.
ആ​ന​മ​ല മോ​ഡി ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ന്ന​തി​നു പ​ഴ​യ ദേ​ശീ​യ പാ​ത​യി​ൽ, പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക മീ​ഡി​യ​ൻ സ്ഥാ​പി​ക്കും. ഇ​വി​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തെ നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ ശി​ക്കു​ന്ന റോ​ഡി​ലെ ബെ​ൽ മൗ​ത്തു​ക​ൾ കൂ​ടു​ത​ൽ സൗ​ക​ര്യ​പ്പെ​ടു ത്താ​നും ഇ​വി​ടെ റൗ​ണ്ട് എ​ബൗ​ട്ട്, സി​ഗ്ന​ൽ സം​വി​ധാ​നം എ​ന്നി​വ ഒ​രു​ക്കു​ന്ന​ത് സം​ബ ന്ധി​ച്ചു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം​തേ​ടി ന​ട​പ്പി​ലാ​ക്കും.

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കും. ആ​ദ്യ​ഘ​ട്ടം സ​ഹ​ക​ര​ണ ബാ​ങ്ക് ജം​ഗ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ ഫ്ലൈ ​ഓ​വ​ർ വ​രെ റോ​ഡി​ലെ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും.

ഇ​വി​ടെ ബ​സ് നി​ർ​ത്തു​ന്ന​ത് റോ​ഡി​ലെ വ​ള​വു​ള്ള ഭാ​ഗ​ത്താ​യ​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​കു​ന്ന​തി​നാ​ൽ, ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു ള്ള ​ബ​സ് സ്റ്റോ​പ്പു​ക​ൾ, ബാ​ങ്കി​ന് സ​മീ​പ​മു​ള്ള ബ​സ് ഷെ​ൽ​ട്ട​റി​ന്‍റെ ഭാ​ഗ​ത്ത് ത​ന്നെ​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
റെ​യി​ൽ​വേ ഫ്ലൈ ​ഓ​വ​റി​ന്‍റെ ഇ​രു​ഭാ​ഗ​ത്തു​മു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ൾ വ​ൺ​വേ​ആ​ക്കും. വെ​യ​ർ​ഹൗ​സ്, വി.​ആ​ർ പു​രം, കാ​ര​കു​ള​ത്തു​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ, ഫ്ലൈ ​ഓ​വ​റി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​കൂ​ടി പോ​കു​ന്ന​തി​ന്, ഇ​വി​ടെ ആ​വ​ശ്യ​മാ​യ റോ​ഡ് സം​വി​ധാ​നം ഒ​രു​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിനോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കെ​എ​സ്ആ​ർ​ടി​സി റോ​ഡ്, എ​സ്എ​ച്ച് കോ​ള​ജി​നു മു​ൻ​ഭാ​ഗം, ദേ​ശീ​യ പാ​ത യി​ലെ സ​ർ​വീ​സ് റോ​ഡു​ക​ൾ പ​ഴ​യ എ​ൻ എ​ച്ച് എ​ന്നി​വി​ട​ങ്ങി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​വ​ശ്യ​മാ​യ സൈ​ൻ‌​ബോർഡു​ക​ൾ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

മാ​ർ​ക്ക​റ്റ് റോ​ഡി​ലെ വ​ൺ​വെ സ​മ്പ്ര​ദാ​യം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ക്കാ​നും വെ​ട്ടു​ക​ട​വ് റോ​ഡി​ലെ അ​ന​ധി​കൃ​ത ഓ​ട്ടോ​റി​ക്ഷ പാ​ർ​ക്കിം​ഗും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​യേ​റ്റ​വും ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചെ​യ​ർ​പേ​ഴ്സ​ൻ ആ​ലീ​സ് ഷി​ബു അ​റി​യി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ കെ.​വി. പോ​ൾ, യു​ഡി​എ​ഫ് ലീ​ഡ​ർ ഷി​ബു വാ​ല​പ്പ​ൻ, എ​ൽ​ഡി​എ​ഫ് ലീ​ഡ​ർ ജി​ൽ ആ​ന്‍റ​ണി, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​നി പോ​ൾ, ഒ. ​എ​സ്. ച​ന്ദ്ര​ൻ , ജി​യോ കി​ഴ​ക്കും​ത​ല, ഷീ​ഫ സ​ന്തോ​ഷ്, കൗ​ൺ​സി​ല​ർ​മാ​രാ​യ വി​ൽ​സ​ൻ പാ​ണാ​ട്ടു​പ​റ​മ്പി​ൽ, വ​ൽ​സ​ൻ ച​മ്പ​ക്ക​ര, കെ.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി. ​ജെ. ജോ​ജു, കെ. ​ടി. ജോ​ണി, റെ​യ്സ​ൻ ആ​ലു​ക്ക, സൂ​സി സു​നി​ൽ, നി​ധി​ൻ പു​ല്ല​ൻ, അ​ന​ഘ, വി​ഷ്ണു​പ്രി​യ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

District News

മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​ക​യ​റും

മാ​പ്രാ​ണം: ഹോ​ളി​ക്രോ​സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​രി​ശി​ന്‍റെ പു​ക​ഴ്ച​യു​ടെ തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​ക​യ​റും. രാ​വി​ലെ 6.15ന് ​ഓ​സ്‌​ട്രേ​ലി​യ മെ​ല്‍​ബ​ന്‍ രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ര്‍ ബോ​സ്‌​കോ പു​ത്തൂ​ര്‍ തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ക്കും. നാ​ളെ മു​ത​ല്‍ 10 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6.15നും ​വൈ​കീ​ട്ട് 5.30 നും ​ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന, സ​ന്ദേ​ശം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

11 ന് ​രാ​വി​ലെ 6.15ന് ​ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​യ് ക​ട​മ്പാ​ട്ടും വൈ​കീ​ട്ട് 5.30ന് ​സെ​ന്‍റ് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​നും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ബ​ഹു​നി​ല പ​ന്ത​ല്‍ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം ന​ട​ക്കും.

12 ന് ​രാ​വി​ലെ 6.15ന് ​ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​ക്ക് ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​നും വൈ​കീ​ട്ട് 5.30ന് ​സെ​ന്‍റ്് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. റോ​ക്കി റോ​ബി ക​ള​ത്തി​ലും മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വൈ​കീ​ട്ട് ഏ​ഴി​ന് പ​ള്ളി ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ണ്‍ ന​ട​ക്കും.

13ന് ​രാ​വി​ലെ 6.30ന് ​ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, കൂ​ടു​തു​റ​ക്ക​ല്‍, സ​മൂ​ഹ​ബ​ലി, സ​ന്ദേ​ശം, നൊ​വേ​ന, പ്ര​തി​ഷ്ഠാ കു​രി​ശ് എ​ഴു​ന്ന​ള്ളി​ച്ചു വ​യ്ക്ക​ല്‍, തി​രു​ഹൃ​ദ​യ പ്ര​ദ​ക്ഷി​ണം, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് പ​ള്ളി വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​ആ​ന്‍റോ പാ​ണാ​ട​നും സ​ഹ​വൈ ​ദി​ക​രും കാ​ര്‍​മി​ക​രാ​യി​രി​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് സെ​ന്‍റ്് ജോ​ണ്‍ ക​പ്പേ​ള​യി​ല്‍ ന​ട​ക്കു​ന്ന ല​ദീ​ഞ്ഞ്, പ്ര​സു​ദേ​ന്തി വാ​ഴ്ച, ദി​വ്യ​ബ​ലി, നൊ​വേ​ന, പു​ഷ്പ​കു​രി​ശ് ഏ​റ്റു​വാ​ങ്ങ​ല്‍, വ​ഴി​പാ​ട് തി​രി തെ​ളി​യി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഉ​ണ്ണി​മി​ശി​ഹാ ക​പ്പേ​ള​യി​ല്‍ നി​ന്നും പു​ഷ്പ​കു​രി​ശ് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ക്കും.

തി​രു​നാ​ള്‍​ദി​ന​മാ​യ 14ന് ​രാ​വി​ലെ ആ​റി​നും എ​ട്ടി​നും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ദി​വ്യ​ബ​ലി. 10ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി ക്ക് ​ഫാ. സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. ഫാ. ​ക്ലി​ന്‍റ​ണ്‍ പെ​രി​ഞ്ചേ​രി സ​ഹ കാ​ര്‍​മി​ക​നാ​യി​രി​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വൈ​കീ​ട്ട് ഏ​ഴി​ന് പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് വി. ​കു​രി​ശി​ന്‍റെ തി​രു​ശേ​ഷി​പ്പ് ചും​ബി​ക്ക​ല്‍, പ്ര​തി​ഷ്ഠാ​കു​രി​ശ് അ​ള്‍​ത്താ​ര​യി​ല്‍ സ്ഥാ​പി​ക്ക​ല്‍, വ​ര്‍​ണ​മ​ഴ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

15ന് ​മ​രി​ച്ച​വ​രു​ടെ ഓ​ര്‍​മ​ദി​ന​ത്തി​ല്‍ രാ​വി​ലെ 6.15ന് ​പ്ര​തി​ഷ്ഠാ​കു​രി​ശ് രൂ​പ​ക്കൂ​ട്ടി​ല്‍ പ്ര​തി​ഷ്ഠി​ക്ക​ല്‍. തു​ട​ര്‍​ന്ന് മ​രി​ച്ച​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.
21ന് ​എ​ട്ടാ​മി​ട​ത്തി​ല്‍ രാ​വി​ലെ 6.30ന് ​ദി​വ്യ​ബ​ലി, ഒ​മ്പ​തി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, വി​ശു​ദ്ധ കു​രി​ശി​ന്‍റെ തി​രു ശേ​ഷി​പ്പ് ചും​ബി​ക്ക​ല്‍ എ​ന്നി​വ​യ്ക്ക് ഫാ. ​വി​ക്ട​ര്‍ തൊ​മ്മാ​ന മു​ഖ്യ​കാ​ര്‍​മി ക​ത്വം വ​ഹി​ക്കും. ഫാ. ​റി​ജോ എ​ട​ത്തി​രു​ത്തി​ക്കാ​ര​ന്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് 10ന് ​നേ​ര്‍​ച്ച​യൂ​ട്ട് ആ​രം​ഭി​ക്കും.

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​കാ​രി ഫാ. ​ആ​ന്‍റോ പാ​ണാ​ ട​ന്‍, അ​സി. വി​കാ​രി ഫാ. ​ക്ലി​ന്‍റ​ണ്‍ പെ​രി​ഞ്ചേ​രി, ട്ര​സ്റ്റി​യും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ വ​ര്‍​ഗീ​സ് വ​ള്ളി​ശേ​രി, ട്ര​സ്റ്റി​യും ജോ​യി​ന്‍റ്് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ ആ​ന്‍റ​ണി മ​ഞ്ഞ​ളി, ജെ​യിം​സ് നെ​ല്ലി​ശേ​രി, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ തോ​മ​സ് കോ​പ്പു​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റ​യാ​ണ് പ്ര​വ​ര്‍​ത്തി​ച്ചുവ​രു​ന്ന​ത്.

District News

ഡി​വൈ​ൻ​ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ര​ണ്ടാ​ഴ്ച​യ്ക്ക​കം വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യും

മു​രി​ങ്ങൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി വ​ഴി​വി​ള​ക്കി​ല്ലാ​തെ ഇ​രു​ട്ടി​ലാ​യി​രു​ന്ന മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ന​ഗ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ സോളാ​ർ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി രാ​ജ്യ​സ​ഭാം​ഗ​വും കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ചെ​യ​ർ​മാ​നു​മാ​യ ജോ​സ് കെ. ​മാ​ണി ഇ​ന്ന​ലെ രാ​ത്രി 7.45ഓ​ടെ മേ​ൽ​പാ​ല​ത്തി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്തി.

മേ​ൽ​പാ​ലം ഇ​രു​ട്ടി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ മാ​സം ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ൾ ജോ​സ് കെ. ​മാ​ണി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു. ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടും പ​ദ്ധ​തി ന​ട​പ്പാ​കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് എം​പി​യു​ടെ ഇ​ട​പെ​ട​ൽ.

2025 മേ​യി​ൽ ജോ​സ് കെ. ​മാ​ണി ഇ​ട​പെ​ട്ട് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ആ​റു ല​ക്ഷം രൂ​പ സോ​ളാ​ർ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി അ​നു​വ​ദി​ച്ചി​രു​ന്നു. ഫ​ണ്ട് അ​നു​വ​ദി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽപാ​ല​ത്തി​ൽ ആ​ഹ്ലാ​ദാ​ര​വം എ​ന്ന പേ​രി​ൽ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കാ​ത്ത​തു നാ​ട്ടു​കാ​രി​ൽ ക​ടു​ത്ത നി​രാ​ശ​ക്കി​ട​യാ​ക്കി.

വി​ഷ​യം പാ​ർ​ട്ടി​യു​ടെ ചാ​ല​ക്കു​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ്രാ​ദേ​ശി​ക ഘ​ട​ക​വും എം​പി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി നേ​രി​ട്ട് ഇ​ട​പെ​ട്ട​ത്. ക​രാ​റു​കാ​ര​നെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ജോ​സ് കെ. ​മാ​ണി കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ ഉ​റ​പ്പു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

District News

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും നാ​ളെ

മു​രി​ങ്ങൂ​ർ: സാ​ൻ​ജോ​ന​ഗ​ർ സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ചെ​റു മ​റ്റം ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ​യും എ​കെ​സി​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഡോ. ​വി. പി. ​ഗം​ഗാ​ധ​ര​ൻ ക്ലാ​സ് ന​യി​ക്കും.

13ന് ​ന​ട​ത്തു​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ 8.30 ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 300 പേ​ർ​ക്കു ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം. മാ​മ്മോ​ ഗ്രാം, അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗ് തു​ട​ങ്ങി വി​വി​ധ ടെ​സ്റ്റു​ക​ൾ ക്യാ​മ്പി​ൽ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​മെ​ന്ന് ര​ക്ഷാ​ധി​കാ​രി ഫാ. ​പ്ര​വീ​ൺ മ​ണ​വാ​ള​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​നൊ ജെ. ​പു​ല്ലേ​ലി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സാ​ജു വി​ത​യ​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. 9447350 790. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:

District News

​മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം​നി​ല​ച്ച് മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യം

മേ​ലൂ​ർ: മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് ക​ടു​ത്ത പ്ര​തി​ഷേ​ധം. പു​ക​ക്കു​ഴ​ലി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തെ​ന്നാ​ണു വി​വ​രം. എ​ന്നാ ​ൽ, ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ക്രി​മ​റ്റോ​റി​യം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ക്രി​മ​റ്റോ​റി​യ​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സ്വ​ന്ത​മാ​യി ക്രി​മ​റ്റോ​റി​യം ഉ​ണ്ടാ​യി​ട്ടും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തെ​യോ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യു​ടെ ക്രി​മ​റ്റോ​റി​യ​ത്തെ​യോ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ മേ​ലൂ​ർ നി​വാ​സി​ക​ൾ​ക്ക്.

മ​ര​ണ​വീ​ടു​ക​ളി​ൽ അ​വ​സാ​ന ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട നി​ർ​ണാ​യ​ക സ​മ​യ​ത്ത് സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തു സാ​ധാ​ര​ണ​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള അ​ധി​ക ചെ​ല​വും സ​മ​യ​ന​ഷ്ട​വും ഉ​ൾ​പ്പ​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സാ​മ്പ​ത്തി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യ​ത്തി​ൽ ര​ണ്ടു ചേം​ബ​റു​ക​ൾ സ​ജ്ജ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്ന വാ​ഗ്ദാ​ന​മെ​ന്നും നാ​ട്ടു​കാ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ നി​ല​വി​ലു​ള്ള സം​വി​ധാ​നം​പോ​ലും മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​മ്പോ​ൾ പു​തി​യ ചേം​ബ​റു​ക​ളു​ടെ വാ​ഗ്ദാ​നം എ​ത്ര​ത്തോ​ളം പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ജ​ന​ജീ​വി​ത​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യി​ട്ടും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ശ​ക്ത​മാ​ണ്. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് യു​ഡി​എ​ഫ് അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ക​ട​ക്കാ​ത്ത​തും നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ പ​രി​സ​രം സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ട്ടു​ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചേ​ർ​ന്ന് രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ തീ​രു​മാ​ന​മെ​ടു​ത്ത ഭ​ര​ണ​സ​മി​തി, അ​തേ ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ലും അ​ടി​യ​ന്ത​ര ഇ​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി, സാ​ങ്കേ​തി​ക ത​ക​രാ​ർ എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

District News

ത​ളി​യ​ക്കോ​ണം ബാ​പ്പു​ജി സ്റ്റേ​ഡി​യം; നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ല്ല

ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ത​ളി​യ​ക്കോ​ണം ബാ​പ്പു​ജി സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം മൂ​ന്നു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പൂ​ര്‍​ത്തി​യാ​യി​ല്ല. പ​ണി​നി​ല​ച്ച​തോ​ടെ ഗ്രൗ​ണ്ടി​ന്‍റെ പ​ല​ഭാ​ഗ​വും കാ​ടു​ക​യ​റി. സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സ്റ്റേ​ഡി​യം പ​ണി പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​കെ. ഷാ​ജു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നും അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ വ​ഴി നി​വേ​ദ​നം ന​ല്‍​കി. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ 38 ാം വാ​ര്‍​ഡി​ലാ​ണ് സ്റ്റേ​ഡി​യം. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ സ്റ്റേ​ഡി​യം ഏ​റ്റെ​ടു​ത്ത​ത്.

2023 മാ​ര്‍​ച്ച് 25ന് ​മ​ന്ത്രി ആ​ര്‍. ബി​ന്ദു​വാ​ണ് ഇ​തി​ന്‍റെ ന​വീ​ക​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ര​ണ്ടേ​ക്ക​ര്‍ ആ​റു​സെ​ന്‍റ് സ്ഥ​ല​മു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ പി​ന്‍​വ​ശ​ത്തും അ​രി​കു​വ​ശ​ത്തും സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ട​ല്‍, സ്റ്റേ​ഡി​യ​ത്തി​ലെ മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ര​ത്തി​ല്‍ മ​ഡ് കോ​ര്‍​ട്ട് ഒ​രു​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ന​വീ​ക​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന സ്റ്റേ​ഡി​യം കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഗ്രൗ​ണ്ട് മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി വേ​ലി​കെ​ട്ടാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൈ​താ​നം മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണ് ന​ന്നാ​യി ഉ​ണ​ക്കി അ​രി​ച്ച് മി​നു​സ​മു​ള്ള പൊ​ടി​യാ​ക്കു​ന്ന പ​ണി​ക​ളാ​ണു ചെ​യ്തു​വ​ന്നി​രു​ന്ന​ത്. അ​രി​ച്ചെ​ടു​ത്ത മ​ണ്ണു​പ യോ​ഗി​ച്ച് പ​കു​തി​യി​ലേ​റെ ഭാ​ഗം നി​ര​പ്പാ​ക്കി.

ആ​ദ്യം ഒ​രു​കോ​ടി​യാ​യി​രു​ന്നു ന​വീ​ക​ര​ണ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട​ത് 70 ല​ക്ഷ​മാ​യി. ഇ​തി​ല്‍ 40 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. പി​ന്നീ​ട് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പ​ണി​നി​ര്‍​ത്തി. മ​ഴ പെ​യ്ത​തോ​ടെ തെ​ക്കു​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് മ​ണ്ണ​ട​ക്കം വെ​ള്ളം​കു​ത്തി ഒ​ലി​ച്ചി​റ​ങ്ങി​യ​തു വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഗ്രൗ​ണ്ടി​ല്‍ കാ​ന കീ​റി വെ​ള്ള​മൊ​ഴു​ക്കാനു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണു പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

District News

ഊ​ക്ക​ന്‍ മെ​മ്മോ​റി​യ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ല്‍ രു​ചി​ക്കൂ​ട്ട് മേ​ള സം​ഘ​ടി​പ്പി​ച്ചു

തു​റ​വ​ന്‍​കാ​ട്: ഊ​ക്ക​ന്‍ മെ​മ്മോ​റി​യ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "പ​ല​ഹാ​ര​പ്പൊ​തി' എ​ന്ന പാ​ഠ​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രു​ചി​ക്കൂ​ട്ട് മേ​ള സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് തൊ​ക​ല​ത്ത് മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക സി​സ്റ്റ​ര്‍ ഷീ​ന്‍ സി​എ​സ്‌​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ജോ മൂ​ഞ്ഞേ​ലി, റീ​ജോ ജോ​ണി, സോ​ജ​ന്‍ മു​ക്കു​ളം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ള്‍ വീ​ടു​ക​ളി​ല്‍ ത​യാ​റാ​ക്കി​യ വി​വി​ധ​ത​രം പ​ല​ഹാ​ര​ങ്ങ​ളും നാ​ട​ന്‍ വി​ഭ​വ​ങ്ങ​ളും മേ​ള​യി​ല്‍ എ​ത്തി​ച്ചു. ഓ​രോ കു​ട്ടി​യും ത​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന വി​ഭ​വ​ങ്ങ​ളു​ടെ പാ​ച​ക​ക്കു​റി​പ്പ് ത​യാ​റാ​ക്കി അ​വ​ത​രി​പ്പി ക്കു​ക​യും ചെ​യ്തു.

വീ​ട്ടി​ല്‍ ത​യാ​റാ​ക്കി​യ രു​ചി​ക​ര​മാ​യ വി​ഭ​വ​ങ്ങ​ള്‍ പ​രി​ച​യ പ്പെ​ടു​ത്താ​നും പ​ങ്കു​വ​യ്ക്കാ​നും കു​ട്ടി​ക​ള്‍​ക്ക് അ​വ​സ​രം ല​ഭി​ച്ചു.

District News

കൗ​ൺ​സി​ലിം​ഗ് റൂം ​ന​വീ​ക​രി​ക്കാ​ൻ സ​മ്മ​ത​പ​ത്രം ന​ൽ​കി

ചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല വി​മു​ക്തി ഡി ​അ​ഡിക്‌​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ കൗ​ൺ​സി​ലിം​ഗ് റൂം ​ന​വീ​ക​രി​ക്കാ​ൻ അ​തി​ര​പ്പി​ള്ളി റോ​ട്ട​റി ക്ല​ബ് സ​മ്മ​ത​പ​ത്രം ന​ൽ​കി. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ്് സി.​വി. ദി​ലീ​പ് , താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ. മി​നി​മോ​ൾ​ക്ക് സ​മ്മ​ത​പ​ത്രം കൈ​മാ​റി.

ഒ​രു ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത് വി​മു​ക്തി കോ-​ഒാ​ർ​ഡി​നേ​റ്റ​ർ കെ. ​കെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി വി. ​അ​മ​ൽ​ജി​ത്ത്, എം.​ജെ. ജോ​ബി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എം.​കെ. മേ​ഴ്സി, പി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

അക​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ഭീ​തി

വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​നാ​ശം വ​രു​ത്തി. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ​നി​ന്ന മ​ര​ങ്ങ​ൾ കാ​ട്ടാ​ന കു​ത്തി​മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു.

പാ​ത​യോ​ര​ത്തു​ള്ള പ​ന, സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത് പ്ര​ദേ​ശ​ത്ത് ക​ടു​ത്ത പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. വൈ​ദ്യു​തി​ബ​ന്ധ​വും താ​റു​മാ​റാ​യി. റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ ചി​ല മ​ര​ച്ചി​ല്ല​ക​ൾ യാ​ത്ര​ക്കാ​ർ​ചേ​ർ​ന്ന് നീ​ക്കം​ചെ​യ്തെ​ങ്കി​ലും വൈ​ദ്യു​തി ലൈ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ​ന വ​ലി​യ​പ്ര​തി​സ​ന്ധി​യാ​ണ്. സ്വ​കാ​ര്യ വ​സ്തു​വി​ലാ​യ​തി​നാ​ലും വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ലും വ​നം​വ​കു​പ്പ് ഇ​ട​പെ​ട്ട് മ​രം അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​വ​ശ്യം.

വി​വ​ര​മ​റി​ഞ്ഞ് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി. മ​ദ​ന​ൻ, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. കാ​ട്ടാ​ന​ക​ൾ നി​ര​ന്ത​രം ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം​വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭീ​ഷ​ണി​യാ​യ മ​രം ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും കെ.​പി. മ​ദ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

 

District News

കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി

എ​രു​മ​പ്പെ​ട്ടി: കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത എ​രു​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രേ​യും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി പി.​എ​സ്. സു​നീ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. ദേ​വ​സി അ​ധ്യ​ക്ഷ​നാ​യി. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. നി​ഷാ​ദ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. ക​ബീ​ർ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. ഐ​ജു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​എ​ൻ. ന​മ്പീ​ശ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഫീ​ന അ​സീ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം​ന​ൽ​കി.

 

District News

പാ​വ​റ​ട്ടി​യി​ൽ അ​നാ​ഥസം​ര​ക്ഷ​ക​രു​ടെ സം​ഗ​മം

പാ​വ​റ​ട്ടി: മ​ന​പ്പ​ടി അ​ഗ​തി​ക​ളു​ടെ അ​മ്മ​വീ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നാ​ഥ​സം​ര​ക്ഷ​ക​രു​ടെ സം​സ്ഥാ​ന സം​ഗ​മ​വും സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​വും ന​ട​ന്നു. പാ​വ​റ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ ലി​ജൊ ഉ​ദ്ഘാ​ട​നം​ചെ​യ്തു.

അ​നാ​ഥ​രു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​നാ​ഥ​രോ​ഗി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ കൂ​ടു​ത​ൽ നി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ഫ്രാ​ൻ​സി​സ് ആ​ൽ​ബ​ർ​ട്ട് അ​ധ്യ​ക്ഷ​ത​വ ഹി​ച്ചു.

സെ​ന്‍റ് ജോ​സ​ഫ്സ് തീ​ർ​ഥ​കേ​ന്ദ്രം റെ​ക്ട​ർ ഫാ.​ഡോ. ആ​ന്‍റ​ണി ചെ​മ്പ​ക​ശേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ല​യാ​റ്റൂ​ർ ദ​യ​റ ഡ​യ​റ​ക്ട​ർ ബ്ര​ദ​ർ സാം​സ​ന​പ്പ​ൻ, അ​ഗ​തി​ക​ളു​ടെ അ​മ്മ​വീ​ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​ഡി. ജോ​സ​ഫ്, വാ​ർ​ഡ് മെ​മ്പ​ർ ആ​നി സ​ണ്ണി, പാ​വ​റ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​എ​സ് ഐ ​പ്ര​സാ​ദ് വി.​ജെ. ജോ​ജു, വി.​കെ. ജോ​ർ​ജ്, അ​ജി ഓ​റി​യോ​ൺ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്

തൃ​ശൂ​ർ: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​നി സം​ഘ​ട​ന, ബോ​ട്ട​ണി-​മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ല്ലൂ​ർ ഫൈ​ഡ​സ് ക​ണ്ണാ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് തൈ​ക്കാ​ട്ടു​ശേ​രി എ​എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

എ​ൽ​കെ​ജി മു​ത​ൽ നാ​ലാം ക്ലാ​സ്വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി, ഹൈ​പ്പ​ർ​ടെ​ൻ​സി​വ് റെ​റ്റി​നോ​പ്പ​തി രോ​ഗ​നി​ർ​ണ​യ​വും ന​ട​ന്നു. സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​മീ​ന കെ. ​ചെ​റു​വ​ത്തൂ​ർ, മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​സി. ധ​ന്യ, എ​ൽ​ഡ​ർ മ​രി​യ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, സ്കൂ​ൾ മാ​നേ​ജ​ർ പ്ര​ഫ. ടി.​വി. ശ​ങ്ക​ര​ൻ​കു​ട്ടി, ടീ​ച്ച​ർ ഇ​ൻ​ചാ​ർ​ജ് ഇ.​യു. ദു​ർ​ഗ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​ജി ഡെ​യി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ത​ളി മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്: ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

എ​രു​മ​പ്പെ​ട്ടി: ദു​ർ​ഗ​ന്ധ​വും വാ​യു​മ​ലി​നീ​ക​ര​ണ​വും സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വ​ര​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​ളി​യി​ലു​ള​ള അ​ർ​ബ​ൻ വിം​ഗ്സ് ചി​ക്ക​ൻ റെ​ൻ​ഡ​റിം​ഗ് യൂ​ണി​റ്റി​ന്‍റെ ലൈ​സ​ൻ​സ് പ​ഞ്ചാ​യ​ത്ത് സ​സ്പെ​ൻ​ഡ്ചെ​യ്തു.

പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​കെ. ആ​ൽ​ഫ്ര​ഡ് ഉ​ത്ത​ര​വു​ന​ൽ​കി. രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ത​ളി ന​ടു​വ​ട്ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നെ​തി​രേ വ​ർ​ഷ​ങ്ങ​ള​ായി പ്ര​ദേ​ശ​സി​ക​ൾ പ്ര​ക്ഷോ​ഭം ന​ട​ത്തു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​ടി​യ​ന്ത​ര​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.

ഗാ​ർ​ഹി​ക മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം​നി​ർ​മി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ചി​ക്ക​ൻ മാ​ലി​ന്യ പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ലൈ​സ​ൻ​സ് നേ​ടി 2025 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് യൂ​ണി​റ്റ് ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല.

ദു​ർ​ഗ​ന്ധ​വും മ​ലി​നീ​ക​ര​ണ​വും ഒ​രുകി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ്യാ​പി​ക്കു​ന്ന​തി​നെ​തി​രേ പ​രി​സ​ര​വാ​സി​ക​ളും തു​ട​ർ​ച്ച​യാ​യി പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​ന​ൽ​കി​യി​രു​ന്നു. തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ​ഗ്ധ​സ​മി​തി സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ​പ​ഠ​നം ന​ട​ത്തി​യാ​ണ് മ​ലി​നീ​ക​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. വാ​ട്ട​ർ സ്ക്ര​ബ​ർ, ബ​യോ​ഫി​ൽ​റ്റ​ർ, ഫ്ലു​വ​ന്‍റ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് വി​ദ​ഗ്ധ​സം​ഘം ക​ണ്ടെ​ത്തി. മ​ലി​ന​ജ​ല പൈ​പ്പ്‌​ലൈ​നു​ക​ൾ ബൈ​പാ​സ് ചെ​യ്യു​ക, സ്ഥി​രം വൈ​ദ്യു​തി ക​ണ​ക്ഷ​നി​ല്ലാ​ത്ത​തി​നാ​ൽ ഡി​ജി സെ​റ്റി​നെ ആ​ശ്ര​യി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ത്യേ​കി​ച്ച് രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്നും സ​മി​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​ണ് കേ​ര​ള പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​ത്തി​ലെ 233 എ ​വ​കു​പ്പ് പ്ര​കാ​രം സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സെ​ക്ര​ട്ട​റി​യും ഉ​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ട് ക​മ്പ​നി​യി​ൽ എ​ത്തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കി.

District News

തി​രു​നാ​ളി​ന് കൊ​ടി​യേറി

കു​ന്നം​കു​ളം: ചെറ​ള​യം സെന്‍റ് മേ​രീ​സ് ക​പ്പേ​ള​യി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് കൊ​ടി​യേറി. തി​രു​ക​ർ​മങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ഡെ​യ്സ​ൻ മു​ണ്ടോ​പു​റം, ഡീ​ക്ക​ൻ ജോ​ബി​ൻ ന​ട​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വംന​ൽ​കി.

തി​രു​നാ​ൾദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജു​ബി​ൻ മ​രി​യക​ല്ലി​ട​യി​ൽ നേ​തൃ​ത്വംന​ൽ​കും.​തു​ട​ർ​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് ഛായാ​ചി​ത്രം എ​ഴു​ന്ന​ള്ളി​പ്പ്. വൈ​കീ​ട്ട് 6.30ന് ​ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ വേ​സ്പ​ര, പ്ര​സു​ദേ​ന്തി വാ​ഴ്ച, ഛായാ​ചി​ത്ര പ്ര​യാ​ണം, വ​ർ​ണമ​ഴ, നേ​ർ​ച്ച ഊ​ട്ട് കി​റ്റ് വി​ത​ര​ണം എ​ന്നി​വയുണ്ടാ​യി​രി​ക്കും.
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ഡെ​യ്സ​ൻ മു​ണ്ടോ​പു​റം, ഡീ​ക്ക​ൻ ജോ​ബി​ൻ ന​ട​യ്ക്ക​ൽ, സി​സ്റ്റ​ർ ബെ​ൻ​സി, കൈ​ക്കാ​ര​ൻ​മാ​രാ​യ കെ.എൽ. ലോ​യ​ഡ്, വ​ർ​ഗീ​സ് ആ​ന്‍റണി, ജോ​ഫി ജോ​സ​ഫ് , ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.എൻ. ഇ​മ്മാ​നു​വേ​ൽ, ജോ. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​ന്ന റോ​ബി, ക​മ്മിറ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

District News

സ​ത്യ​സ​ന്ധ​ത​യ്ക്ക് മാ​തൃ​ക​യാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു

പേ​രാ​മം​ഗ​ലം: ഓ​ണാ​ഘോ​ഷ​ത്തി​നി​ട​യി​ൽ ല​ഭി​ച്ച പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ഉ​ട​മ​സ്ഥ​ന് ന​ൽ​കി​യ പേ​രാ​മം​ഗ​ലം ശ്രീ​ദു​ർ​ഗാ​വി​ലാ​സം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും അ​ഭി​ന​ന്ദ​നം.

ഓ​ഗ​സ്റ്റ് 21ന് ​വി​ദ്യാ​ല​യ​ത്തി​ലെ ഓ​ണാ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് പേ​രാ​മം​ഗ​ലം ബ​സ് സ്റ്റോ​പ്പി​ൽവ​ച്ച് ഇ​വ​ർ​ക്ക് ബാ​ഗ് ല​ഭി​ച്ച​ത്. ബാ​ഗി​ൽ പ​ണ​മാ​ണെ​ന്ന​റി​ഞ്ഞ കു​ട്ടി​ക​ൾ ഉ​ട​ൻ​ത​ന്നെ അ​ത് പേ​രാ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ തൃ​ശൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ അ​ഡ്വ. പി.കെ. പ്ര​സാ​ദ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. സി.കെ. ജീ​വ​ന്‍, കെ.​യു. ആ​ദി​ൽ കൃ​ഷ്ണ, പി.​എ​സ്. അ​ശ്വ​നാ​ഥ്, കെ.​ജെ. സാ​രം​ഗ് നാ​ഥ്, എ.വി. ഗി​ല്‍​സ​ണ്‍ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​ഭി​ന​ന്ദ​നങ്ങൾക്ക് പാ​ത്ര​മാ​യ​ത്.

ച​ട​ങ്ങി​ൽ പി​ടി​എ എ​ക്സി. അം​ഗം െ ക.എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. കെ.​സി. വി​ന​യ​രാ​ജ​ൻ സ്വാ​ഗ​ത​വും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.എ​സ്. രാ​ജു ന​ന്ദി​യും പ​റ​ഞ്ഞു.

District News

ഒ​രു മ​ഴ തീ​രു​മ്പോ​ഴേ​യ്ക്കും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ഞ്ഞ​ങ്ങാ​ട്ടെ ന​ഗ​ര​പാ​ത​ക​ൾ

കാ​ഞ്ഞ​ങ്ങാ​ട്: റോ​ഡു​ക​ളു​ടെ റീ​ടാ​റിം​ഗി​നും ന​വീ​ക​ര​ണ​ത്തി​നു​മെ​ല്ലാം കാ​ലാ​വ​ധി ഒ​രു മ​ഴ​ക്കാ​ലം വ​ന്നു​പോ​കു​ന്ന​തു​വ​രെ മാ​ത്ര​മാ​ണെ​ന്നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ അ​വ​സ്ഥ. മ​ഴ​ക്കാ​ല​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന ഘ​ട്ടം പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും ത​ക​ർ​ന്നു താ​റു​മാ​റാ​യി കി​ട​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​പാ​ത​യും ബൈ​പാ​സ് റോ​ഡു​ക​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന അ​തി​യാ​മ്പൂ​രി​ൽ പ്ര​ധാ​ന റോ​ഡി​ലെ ടാ​റിം​ഗ് അ​ങ്ങി​ങ്ങാ​യി ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. ന​വീ​ക​രി​ച്ച് കോ​ൺ​ക്രീ​റ്റ് ചെ​യ്ത റോ​ഡു​ക​ളി​ലും സി​മ​ന്‍റ് പാ​ളി​ക​ൾ അ​ട​ർ​ന്ന് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു​തു​ട​ങ്ങി​യ നി​ല​യി​ലാ​ണ്.

ന​ഗ​ര​മ​ധ്യ​ത്തി​ൽ പു​തി​യ​കോ​ട്ട​യി​ൽ നി​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, കോ​ട​തി, ഹൊ​സ്ദു​ർ​ഗ് കോ​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന റോ​ഡ്, നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ൽ നി​ന്നു​ള്ള വെ​ള്ളാ​യി​പ്പാ​ലം ബൈ​പാ​സ് റോ​ഡ്, മേ​ലാ​ങ്കോ​ട്ടു​നി​ന്ന് നെ​ല്ലി​ക്കാ​ട്ട് വ​ഴി ചെ​മ്മ​ട്ടം​വ​യ​ൽ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള റോ​ഡ്, അ​ര​യി-​മോ​നാ​ച്ച റോ​ഡ്, കു​ശാ​ൽ​ന​ഗ​ർ-​ക​ട​പ്പു​റം റോ​ഡ് എ​ന്നി​വ​യെ​ല്ലാം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ൽ കു​ടു​ങ്ങി അ​റ്റ​കു​റ്റ​പ​ണി​ക​ളൊ​ന്നും കാ​ര്യ​മാ​യി ന​ട​ക്കാ​തി​രു​ന്ന​താ​ണ് റോ​ഡു​ക​ളു​ടെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഇ​ക്കൊ​ല്ലം മ​ഴ മാ​റി​യാ​ലു​ട​ൻ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി റോ​ഡു​ക​ളെ​ല്ലാം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന​പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തി​ന് ക​ഴി​ഞ്ഞ​വ​ർ​ഷം ത​ന്നെ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്ക് ക​രാ​റാ​യ​താ​ണ്. പാ​ത തു​ട​ങ്ങു​ന്ന കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പാ​കു​ന്ന പ്ര​വൃ​ത്തി​ക​ൾ മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് തു​ട​ങ്ങി​യ​തു​മാ​ണ്. മ​ഴ​ക്കാ​ലം തീ​ർ​ന്നാ​ലു​ട​ൻ റോ​ഡി​ന്‍റെ റീ​ടാ​റിം​ഗ് തു​ട​ങ്ങാ​നാ​ണ് ധാ​ര​ണ.

നോ​ർ​ത്ത് കോ​ട്ട​ച്ചേ​രി​യി​ൽ നി​ന്ന് ഐ​ഷാ​ൽ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലൂ​ടെ വെ​ള്ളാ​യി​പ്പാ​ലം, കി​ഴ​ക്കും​ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബൈ​പാ​സ് റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ചാ​ൽ വ​ൺ​വേ സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന് പ്ര​ധാ​ന പാ​ത​യി​ലെ തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന നി​ർ​ദേ​ശം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​നാ​യി കൂ​ടു​ത​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​മു​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​നു​ള്ള നീ​ക്ക​വും തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​ട്ട​ച്ചേ​രി ട്രാ​ഫി​ക് ജം​ഗ്ഷ​നി​ലെ വാ​ഹ​ന​ത്തി​ര​ക്കും ഗ​താ​ഗ​ത​ക്കു​രു​ക്കും ഇ​തു​വ​ഴി ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

 

District News

മ​ണ​ൽ വാ​രാ​നു​ള്ള സ​ർ​ക്കാ​ർ പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ​നി​ന്ന് മൂ​ന്നു പു​ഴ​ക​ൾ

കാ​സ​ർ​ഗോ​ഡ്: പു​ഴ​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കം​ചെ​യ്യു​ന്ന​തി​നാ​യി നി​യ​ന്ത്രി​ത​മാ​യ തോ​തി​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള റ​വ​ന്യു വ​കു​പ്പി​ന്‍റെ പ​ട്ടി​ക​യി​ൽ ജി​ല്ല​യി​ൽ​നി​ന്ന് മൂ​ന്നു പു​ഴ​ക​ൾ. ച​ന്ദ്ര​ഗി​രി, ഉ​പ്പ​ള, മൊ​ഗ്രാ​ൽ പു​ഴ​ക​ളെ​യാ​ണ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ച​ന്ദ്ര​ഗി​രി, ഉ​പ്പ​ള പു​ഴ​ക​ളി​ൽ നി​ന്ന് ആ​റ്റു​മ​ണ​ലും മൊ​ഗ്രാ​ൽ പു​ഴ​യി​ൽ നി​ന്ന് ച​ര​ലു​മാ​ണ് (ഗ്രാ​വ​ൽ) കു​ഴി​ച്ചെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക.

ച​ന്ദ്ര​ഗി​രി പു​ഴ​യി​ൽ നി​ല​വി​ൽ 1.17 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ നി​ക്ഷേ​പ​മു​ണ്ടെ​ന്നും ഇ​തി​ൽ നി​ന്ന് 20,019.24 ക്യു​ബി​ക് മീ​റ്റ​ർ ഖ​ന​നം ചെ​യ്തെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നു​മാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ മ​ണ​ൽ ഓ​ഡി​റ്റ് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​പ്പ​ള പു​ഴ​യി​ൽ 7.82 ല​ക്ഷം ക്യു​ബി​ക് മീ​റ്റ​ർ മ​ണ​ൽ നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് 96.751 ക്യു​ബി​ക് മീ​റ്റ​റാ​ണ് എ​ടു​ക്കാ​വു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യു​മാ​യി അ​തി​രി​ടു​ന്ന പെ​രു​മ്പ പു​ഴ​യും പ​ട്ടി​ക​യി​ലു​ണ്ട്.

അ​മി​ത​മാ​യി മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത് പു​ഴ​ക​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ ഒ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ക​യും പ്ര​ള​യ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ഴ​ക​ളി​ൽ നി​ന്ന് മ​ണ​ൽ വാ​രു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് ഇ​പ്പോ​ഴ​ത്തേ​തു​പോ​ലെ പു​ഴ​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം കു​റ​വാ​യി​രു​ന്നു​വെ​ന്നും നി​രീ​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സം​സ്ഥാ​ന പ​രി​സ്ഥി​തി, ജി​യോ​ള​ജി വ​കു​പ്പു​ക​ളു​ടെ കൂ​ടി അ​നു​മ​തി വാ​ങ്ങി​യ​തി​നു ശേ​ഷം ഈ ​ഡി​സം​ബ​റോ​ടെ മ​ണ​ൽ വാ​ര​ൽ തു​ട​ങ്ങാ​നാ​ണ് റ​വ​ന്യു​വ​കു​പ്പി​ന്‍റെ നീ​ക്കം. നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് മ​ണ​ൽ വാ​രു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് ക​രാ​ർ ന​ൽ​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം അ​ത​തു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നാ​ണ് സാ​ധ്യ​ത.

പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത പു​ഴ​ക​ളു​ടെ കാ​ര്യ​ത്തി​ൽ മ​ണ​ൽ ഓ​ഡി​റ്റ് ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​പ്പോ​ഴു​ള്ള മ​ണ​ൽ നി​ക്ഷേ​പ​ത്തി​ന്‍റെ​യും എ​ടു​ക്കാ​വു​ന്ന മ​ണ​ലി​ന്‍റെ​യും ക​ണ​ക്ക് ല​ഭി​ച്ച ശേ​ഷം ഇ​വ​യ്ക്കാ​യി അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കാ​നാ​ണ് നീ​ക്കം. ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം നി​റ​ഞ്ഞു​ക​വി​യു​ന്ന നീ​ലേ​ശ്വ​രം, കാ​ര്യ​ങ്കോ​ട്, ചൈ​ത്ര​വാ​ഹി​നി പു​ഴ​ക​ൾ ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.

പു​ഴ​ക​ളി​ൽ നി​ന്നു​ള്ള മ​ണ​ൽ യ​ഥേ​ഷ്ടം വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​ത്തു​ട​ങ്ങു​ന്ന​തോ​ടെ മ​ണ​ലി​ന്‍റെ​യും ജി​ല്ലി​പ്പൊ​ടി​യു​ടെ​യും വി​ല കു​റ​യു​മെ​ന്നും വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന് അ​ല്പ​മെ​ങ്കി​ലും ചെ​ല​വു കു​റ​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷ.

District News

അ​ട്ട​ക്ക​ണ്ടം പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​ന് തു​ട​ക്കം

അ​ട്ട​ക്ക​ണ്ടം: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ പി​റ​വി തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ഫ്രാ​ന്‍​സി​സ് ഇ​ട്ടി​യ​പ്പാ​റ കൊ​ടി​യേ​റ്റി. തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ആ​രാ​ധ​ന​യും ജ​പ​മാ​ല​യും അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ന​ട​ക്കും.

സ​മാ​പ​ന ദി​ന​മാ​യ എ​ട്ടി​ന് വൈ​കി​ട്ട് ന​ട​ക്കു​ന്ന തി​രു​ന്നാ​ള്‍ കു​ര്‍​ബ്ബാ​ന​യ്ക്ക് മോ​ണ്‍. മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഫാ.​ലി​ബി​ന്‍ കി​ഴ​ക്കേ​ഭാ​ഗം, ഫാ.​ജോ​ര്‍​ജ് കാ​രി​ക്കാ​ത്ത​ടം, ഫാ.​ഷി​ല്‍​ബി​ന്‍ വ​ട്ട​പ്പാ​റ എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​കും.

District News

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

കാ​ഞ്ഞ​ങ്ങാ​ട്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ 30കാ​രി​യെ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് കൊ​ണ്ടു​വ​ന്ന് ര​ണ്ടു​പേ​ര്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ല്‍ പു​ല്ലൂ​ര്‍ ഇ​രി​യ സ്വ​ദേ​ശി ബ​ഷീ​റി​നെ (55) അ​മ്പ​ല​ത്ത​റ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

മ​റ്റൊ​രു പ്ര​തി​യാ​യ പ​ള്ളി​ക്ക​ര സ്വ​ദേ​ശി ആ​ഷി​ഖി​നെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. യു​വ​തി​യു​ടെ പ​രാ​തി പ്ര​കാ​രം ബ​ഷീ​ര്‍ യു​വ​തി​യു​ടെ അ​മ്മ​യെ സ​മീ​പി​ച്ച് അ​വ​ര്‍​ക്ക് ജോ​ലി ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​യെ അ​മ്പ​ല​ത്ത​റ​യി​ലെ​ത്തി​ച്ച് ഒ​രു വീ​ട്ടി​ല്‍ താ​മ​സി​പ്പി​ക്കു​ക​യും അ​വി​ടെ​വെ​ച്ച് ബ​ഷീ​ര്‍ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വീ​ട്ടു​ജോ​ലി ശ​രി​യാ​ക്കി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് അ​വ​രെ ആ​ഷി​ഖി​നെ ഏ​ല്‍​പ്പി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ആ​ഷി​ഖ് ത​ന്നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യും യു​വ​തി ആ​രോ​പി​ക്കു​ന്നു. പ​രാ​തി പ്ര​കാ​രം ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ ന​ട​ന്ന​ത് ജ​നു​വ​രി​യി​ലും മാ​ര്‍​ച്ചി​യി​ലു​മാ​ണ്

District News

എ​യിം​സ് പെ​രി​യ​യി​ല്‍ ത​ന്നെ അ​നു​വ​ദി​ക്ക​ണം

കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് പെ​രി​യ​യി​ല്‍ ത​ന്നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​രോ​ഗ്യ​മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ല്‍​കി.

സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ഏ​റ്റ​വും പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​തും ചി​കി​ത്സ​ക്കാ​യി ക​ര്‍​ണാ​ട​ക​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​തു​മാ​യ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​യിം​സ് സ്ഥാ​പി​ക്കാ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം പെ​രി​യ​യാ​ണെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​റ്റ​വും മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പെ​രി​യ​യെ മു​ന്‍​ഗ​ണ​ന ന​ല്‍​കി പ​രി​ഗ​ണി​ക്കേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ​ണി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ ദേ​ശീ​യ​പാ​ത​ക്ക് കു​റു​കെ മേ​ല്‍​പാ​ലം നി​ര്‍​മ്മി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ നി​വേ​ദ​നം കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ​യു​ടെ​യും കെ​പി​സി​സി അം​ഗം ക​രി​മ്പി​ല്‍ കൃ​ഷ്ണ​ന്‍റെ​യും സാ​ന്നി​ധ്യ​ത്തി​ല്‍ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഗ​ണേ​ഷ് അ​ര​മ​ങ്ങാ​നം ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി. ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി.

District News

പി.​പി.​അ​ര്‍​ച്ച​ന കാ​ഞ്ഞ​ങ്ങാ​ട് സ​ബ്ക​ള​ക്ട​റായി ചുമതലയേറ്റു

കാ​ഞ്ഞ​ങ്ങാ​ട്: പി.​പി.​അ​ര്‍​ച്ച​ന കാ​ഞ്ഞ​ങ്ങാ​ട് സ​ബ്ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റു. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ അ​ര്‍​ച്ച​ന വ​യ​നാ​ട് അ​സി.​ക​ള​ക്ട​റാ​യി​രു​ന്നു. പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍ സ്‌​കൂ​ള്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ക​യും ക​ണ്ണൂ​ര്‍ ഗ​വ.​എ​ന്‍​ജി​നി​റിം​ഗ് കോ​ള​ജി​ല്‍ നി​ന്ന് ഇ​ല​ക്ട്രി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​രു​ദ​വും നേ​ടി. 2024ല്‍ ​സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 40-ാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യാ​ണ് ഐ​എ​എ​സ് സ്വ​പ്‌​നം സാ​ക്ഷാ​ത്ക​രി​ച്ച​ത്.

ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പ​രേ​ത​നാ​യ കെ.​ഇ.​ജീ​വ​ന്‍​രാ​ജി​ന്‍റെ​യും റി​ട്ട.​അ​ധ്യാ​പി​ക പി.​പി.​ഗീ​ത​യു​ടെ​യും മ​ക​ളാ​ണ്.

District News

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ​ക്കും ക്ഷാ​മം; ഡോ​ക്ട​റി​ല്ലാ​തെ 19 മൃ​ഗാ​ശു​പ​ത്രി​ക​ൾ

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 26 വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ​ക്കും ക​ടു​ത്ത ക്ഷാ​മം. ഏ​റെ​ക്കാ​ല​ത്തി​നു ശേ​ഷം ഡോ​ക്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക ഇ​റ​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വു​ക​ൾ 26 ആ​യി. 19 സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലാ​ണ് ഡോ​ക്ട​റി​ല്ലാ​താ​യ​ത്. മ​റ്റി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും തി​ര​ക്കും ജോ​ലി​ഭാ​ര​വും മൂ​ല​വും പ​ല​പ്പോ​ഴും അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

രാ​ത്രി​കാ​ല മൃ​ഗ​ചി​കി​ത്സ​യ്ക്കാ​യി വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ചി​രു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ല​യി​ട​ത്തും ഈ ​സം​വി​ധാ​ന​വും നി​ല​ച്ച മ​ട്ടാ​ണ്.

ക​ള്ളാ​ർ, കു​റ്റി​ക്കോ​ൽ, ബേ​ഡ​ഡു​ക്ക, മു​ളി​യാ​ർ, മ​ഞ്ചേ​ശ്വ​രം, മ​ധൂ​ർ, ദേ​ലം​പാ​ടി, കു​മ്പ​ള, മൊ​ഗ്രാ​ൽ പു​ത്തൂ​ർ, മീ​ഞ്ച, പ​ര​വ​ന​ടു​ക്കം, ത​ച്ച​ങ്ങാ​ട്, മു​ഗു, കൊ​ന്ന​ക്കാ​ട്, ചീ​മേ​നി, വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന, നാ​യ​ന്മാ​ർ​മൂ​ല, മം​ഗ​ൽ​പാ​ടി മൃ​ഗാ​ശു​പ​ത്രി​ക​ളി​ലാ​ണ് ഡോ​ക്ട​റി​ല്ലാ​താ​യ​ത്. ഇ​തോ​ടൊ​പ്പം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ലും കാ​ഞ്ഞ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ലും ഒ​ഴി​വു​ക​ളു​ണ്ട്. ക​ന്നു​കാ​ലി​ക​ൾ​ക്ക് മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക്ഷീ​ര​ക​ർ​ഷ​ക​ർ വ​ല​യു​ക​യാ​ണ്.

വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ പി​എ​സ്‌​സി റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ജി​ല്ല​യി​ൽ പു​തി​യ നി​യ​മ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രി​ൽ നി​ന്നു ല​ഭി​ക്കു​ന്ന ഉ​റ​പ്പ്. എ​ന്നാ​ൽ അ​തി​ന് കാ​ല​താ​മ​സ​മു​ണ്ടാ​കും​തോ​റും ക​ർ​ഷ​ക​ർ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണ്.

ജി​ല്ല​യി​ൽ കൂ​ടു​ത​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം: ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌

ജി​ല്ല​യി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രു​ടെ ക​ടു​ത്ത ക്ഷാ​മം ക്ഷീ​ര​ക​ർ​ഷ​ക​രെ​യും മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​വും വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ ജി​ല്ലാ വെ​റ്റ​റി​ന​റി സ​ർ​ജ​നു​മാ​യ ഡോ. ​ടി​റ്റോ ജോ​സ​ഫും പ​റ​ഞ്ഞു.

സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തോ​ടെ ആ​റ് സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ടെ​യും 18 വെ​റ്റ​റി​ന​റി സ​ർ​ജ​ൻ​മാ​രു​ടെ​യും ഒ​ഴി​വു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. മി​ക്ക സ്ഥാ​പ​ന​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​ർ​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മൃ​ഗ സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ജി​ല്ല​യെ അ​വ​ഗ​ണി​ച്ചി​രു​ന്ന സാ​ഹ​ച​ര്യം ഇ​നി​യും ആ​വ​ർ​ത്തി​ച്ചു​കൂ​ടെ​ന്നും ഉ​ട​ൻ ന​ട​ക്കാ​നി​രി​ക്കു​ന്ന പി​എ​സ്‌​സി നി​യ​മ​ന​ത്തി​ൽ ജി​ല്ല​യ്ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്കും വ​കു​പ്പ് മേ​ധാ​വി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു

District News

ആ​ശു​പ​ത്രി വ​ള​പ്പി​ലെ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കും

നീ​ലേ​ശ്വ​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ൽ വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും ഇ​ന്നു മു​ത​ൽ സം​ഭ​ര​ണി പൊ​ളി​ച്ചു​തു​ട​ങ്ങു​മെ​ന്നും ജ​ല അ​തോ​റി​റ്റി ചെ​റു​വ​ത്തൂ​ർ സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചു. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​രി​ലെ പി.​പി. അ​ബ്ദു​ൽ​ക​രീ​മാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

District News

സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി

നീ​ലേ​ശ്വ​രം: സ്റ്റോ​പ്പു​ള്ള സ്ഥ​ല​ത്തേ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​ത്ത​ത് ചോ​ദ്യം ചെ​യ്ത യാ​ത്ര​ക്കാ​ര​നെ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ് ജീ​വ​ന​ക്കാ​ര​ൻ ക​രി​ന്ത​ളം കു​മ്പ​ള​പ്പ​ള്ളി​യി​ലെ വി.​വി. രാ​ജ്മോ​ഹ​ൻ (54) ആ​ണ് മൂ​കാം​ബി​ക ബ​സ് ക​ണ്ട​ക്ട​ർ​ക്കെ​തി​രെ നീ​ലേ​ശ്വ​രം പൊ​ലീ​സി​ലും സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ, കാ​സ​ർ​ഗോ​ഡ് ആ​ർ​ടി​ഒ, കാ​ഞ്ഞ​ങ്ങാ​ട് ജോ​യി​ന്‍റ് ആ​ർ​ടി​ഒ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി കോ​യി​ത്ത​ട്ട​യി​ൽ നി​ന്ന് ബ​സി​ൽ ക​യ​റി​യ രാ​ജ്മോ​ഹ​ൻ പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ളേ​ജ് സ്റ്റോ​പ്പി​ലേ​ക്കാ​ണ് ടി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ നെ​ഹ്റു കോ​ള​ജി​ന് മു​ന്നി​ൽ സ്റ്റോ​പ്പി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ൽ നീ​ലേ​ശ്വ​ര​ത്തേ​ക്ക് ടി​ക്ക​റ്റ് എ​ടു​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ക​ണ്ട​ക്ട​ർ 23 രൂ​പ​യു​ടെ ടി​ക്ക​റ്റ് ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സ്ഥി​ര​മാ​യി ഈ ​റൂ​ട്ടി​ൽ യാ​ത്ര​ചെ​യ്യു​ന്ന ആ​ളെ​ന്ന നി​ല​യി​ൽ നെ​ഹ്റു കോ​ള​ജി​ന് സ​മീ​പം സ്റ്റോ​പ്പ് ഉ​ണ്ടെ​ന്ന് രാ​ജ്മോ​ഹ​ൻ പ​റ​ഞ്ഞെ​ങ്കി​ലും അ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ണ്ട​ക്ട​ർ ത​യ്യാ​റാ​യി​ല്ല. ബ​സ് നീ​ലേ​ശ്വ​ര​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ടു​ത്ത സ്റ്റോ​പ്പ് ഏ​താ​ണെ​ന്ന് രാ​ജ്മോ​ഹ​ൻ ചോ​ദി​ച്ചു. ഇ​തോ​ടെ ക​ണ്ട​ക്ട​ർ പ്ര​കോ​പി​ത​നാ​യി മ​റ്റു യാ​ത്ര​ക്കാ​രു​ടെ മു​ന്നി​ൽ വ​ച്ച് കൈ​യേ​റ്റം ന​ട​ത്തി​യ​താ​യാ​ണ് രാ​ജ്മോ​ഹ​ന്‍റെ പ​രാ​തി. പ​രി​ക്കേ​റ്റ രാ​ജ്മോ​ഹ​ന​ൻ നീ​ലേ​ശ്വ​രം തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്നാ​ണ് പൊ​ലീ​സി​നും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യ​ത്.

District News

ട്രെ​യി​നി​ലെ ഫാ​ൻ ത​ക​ർ​ന്നുവീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ലെ ഫാ​ൻ ത​ക​ർ​ന്നു വീ​ണു യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ചെ​ന്നൈ സെ​ൻ​ട്ര​ൽ- മം​ഗ​ളൂ​രു സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ൽ (12686) ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് എ​സ് ത്രീ ​കോ​ച്ചി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മം​ഗ​ളൂ​രു​വി​ൽനി​ന്നു പു​റ​പ്പെ​ടു​മ്പോ​ൾ ത​ന്നെ കോ​ച്ചി​ലെ ഫാ​ൻ പൊ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി റെ​യി​ൽ​വേ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു. യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ ഫാ​ൻ ഇ​ള​കി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വ​തി​ക്ക് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽനി​ന്നു പ്രാ​ഥ​മി​ക ചി​കി​ത്സ​യും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും ല​ഭ്യ​മാ​ക്കി. തു​ട​ർ​ന്ന് ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം യു​വ​തി യാ​ത്ര തു​ട​ർ​ന്നു. റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ ജാ​ഗ്ര​താ​ക്കു​റ​വി​നെ​തി​രെ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

District News

കഞ്ഞിക്കലത്തി​ൽ മൂ​ർ​ഖ​ൻ​പാ​മ്പ്

മ​ട്ട​ന്നൂ​ർ: വീ​ട്ടി​നു​ള്ളി​ലെ ക​ഞ്ഞി​ക്ക​ല​ത്തി​ൽ മൂ​ർ​ഖ​ൻ പാ​മ്പ്. തി​ല്ല​ങ്കേ​രി​യി​ലെ ശാ​മി​ല മ​ൻ​സി​ൽ മു​നീ​ർ ഫൈ​സി​യു​ടെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ടു​ക്ക​ള​യി​ൽ നി​ന്നു പൂ​ച്ച ക​ര​യു​ന്ന ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​ർ അ​ടു​ക്ക​ള​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് പൂ​ച്ച​ക്കു​ഞ്ഞു ച​ത്തു കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
വീ​ട്ടു​കാ​ർ പൂ​ച്ച​യെ എ​ടു​ത്ത് നോ​ക്കാ​ൻ അ​ടു​പ്പി​നു​ള്ളി​ൽ കൈ​യി​ട്ട​പ്പോ​ഴാ​ണ് പാ​മ്പ് ചീ​റ്റു​ന്ന ശ​ബ്ദം കേ​ട്ടു. അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. പ​രി​ഭ്രാ​ന്ത​യാ​യ വീ​ട്ടു​കാ​രി ശാ​മി​ല​യും മ​ക്ക​ളും നി​ല​വി​ളി​ച്ച​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​ടു​ക്ക​ള​യി​ലെ ക​ഞ്ഞി​ക്ക​ല​ത്തി​ൽ പാ​മ്പ് ക​യ​റി​ക്കൂ​ടി. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് താ​ത്കാ​ലി​ക വാ​ച്ച​റും മാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട് വീ​ട്ടി​ലെ​ത്തി​യാ​ണു മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. അ​ടു​ക്ക​ള​യു​ടെ അ​ടു​പ്പി​ന​ടി​യി​ലെ വി​റ​ക് സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പൂ​ച്ച ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചി​രു​ന്നു. പൂ​ച്ച ശ​ബ്ദം ഉ​ണ്ടാ​ക്കി​യ​താ​ണ് വീ​ട്ടു​കാ​ർ​ക്ക് ര​ക്ഷ​യാ​യ​ത്.

District News

ത​ട​വു​കാ​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തിരേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വ​ച്ച് മ​ർ​ദി​ച്ചെ​ന്ന ത​ട​വു​കാ​ര​ന്‍റെ പ​രാ​തി​യി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പൊ​ലി​സ് കേ​സെ​ടു​ത്തു. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഡി ​ബ്ലോ​ക്കി​ലെ കാ​പ്പ ത​ട​വു​കാ​ര​ൻ ജ​ലാ​ലു​ദ്ദീ​ന്‍റെ പ​രാ​ത​യി​ൽ പ്രി​സ​ൺ ഓ​ഫി​സ​ർ ജി​ഷ്ണു​വി​നെ​തി​രെ​യാ​ണ് ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ​യും സ​ഹ​ത​ട​വു​കാ​രാ​യ അ​തു​ൽ കൃ​ഷ്ണ, ഷാ​ബി​ദ്, അ​ക്ഷ​യ്, ഹാ​രി​സ് എ​ന്നി​വ​രെ സെ​ല്ലി​ന​ക​ത്തുവ​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യ പ​രാ​തി​യി​ലും പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ടൗ​ൺ പൊ​ലി​സ് ജ​യി​ലി​ലെ​ത്തി ത​ട​വു​കാ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ൺ 30 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

District News

വാ​ക്‌​ത​ർ​ക്ക​ത്തി​നി​ടെ കു​ത്തേ​റ്റ് മ​ത്സ്യ​ത്തൊഴി​ലാ​ളി​ക്ക് ഗു​രു​ത​രം

ക​ണ്ണൂ​ർ: മ​ത്സ്യത്തൊഴി​ലാ​ളി​യെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടുപേ​ർ വ​ഴി ത​ട​ഞ്ഞ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ക​ണ്ണൂ​ർ ത​യ്യി​ൽ സ്വ​ദേ​ശി എ. ​ന​ന്ദ​ഗോ​പ​നാ​ണ് (40) കു​ത്തേ​റ്റ​ത്. വ​യ​റി​നും കൈ​ക്കും കു​ത്തേ​റ്റ് സാ​ര​മാ​യി പ​രി​ക്കേ​റ്റ ന​ന്ദ​ഗോ​പ​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി ക​ണ്ണൂ​ർ ത​യ്യി​ൽ ക​ട​പ്പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പ​റ​യു​ന്നു. ന​ന്ദ​ഗോ​പ​ന്‍റെ പ​രാ​തി​യി​ൽ സോ​നു എ​ന്ന റി​ജി​ൽ, കാ​ക്കു എ​ന്ന അ​തു​ൽ എ​ന്നി​വ​ർ​ക്കെ​തി​രേ സി​റ്റി പൊ​ലി​സ് കേ​സെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്.

District News

ക​മ്പ​നി​ക്ക​ട​വ് പാ​ലം നിർമാണം പാതിവഴിയിൽ നിലച്ചു

ഏ​​റ്റു​​മാ​​നൂ​​ർ: നി​​ശ്ച​​ലാ​​വ​​സ്‌​​ഥ​​യി​​ലാ​​യ പു​​ന്ന​​ത്തു​​റ-​​ക​​മ്പ​​നി​​ക്ക​​ട​​വ് പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം എ​​ത്ര​​യും വേ​​ഗം പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ. പ്ര​​ധാ​​ന​​മാ​​യും സ​​മീ​​പ​​ന പാ​​ത​​യു​​ടെ നി​​ർ​​മാ​​ണ​​മാ​​ണ് പൂ​​ർ​​ത്തി​​യാ​​കാ​​നു​​ള്ള​​ത്. പാ​​ല​​ത്തി​​ന്‍റെ പ്ര​​ത​​ല​​ത്തി​​ന്‍റെ അ​​വ​​സാ​​ന വാ​​ർ​​ക്ക​​ലും ക്രാ​​ഷ് ഗാ​​ർ​​ഡ് സ്ഥാ​​പി​​ക്ക​​ലും ബാ​​ക്കി​​യു​​ണ്ട്.

ഏ​​റ്റു​​മാ​​നൂ​​ർ, പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളെ ത​​മ്മി​​ൽ ബ​​ന്ധി​​പ്പി​​ക്കു​​ന്ന പാ​​ല​​ത്തി​​ന്‍റെ കി​​ഴ​​ക്കു​​വ​​ശം അ​​യ​​ർ​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്തും പ​​ടി​​ഞ്ഞാ​​റു​വ​​ശം ഏ​​റ്റു​​മാ​​നൂ​​ർ ന​​ഗ​​ര​​സ​​ഭ​​യു​​മാ​​ണ്. മൂ​​ന്ന​​ര​​പ്പ​​തി​​റ്റാ​​ണ്ട് മു​​മ്പു നി​​ർ​​മി​​ച്ച പാ​​ല​​ത്തി​​ന് വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് പോ​​കാ​​നു​​ള്ള വീ​​തി ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​രു ദി​​ശ​​ക​​ളി​​ലേ​​ക്കും ഒ​​രേ സ​​മ​​യം വാ​​ഹ​​ന​​ങ്ങ​​ൾ പോ​​കാ​​നു​​മാ​​യി​​രു​​ന്നി​​ല്ല.
കൈ​​വ​​രി​​ക​​ൾ ത​​ക​​ർ​​ന്ന് പാ​​ലം ബ​​ല​​ക്ഷ​​യ​​ത്തി​​ലാ​​യി​​ട്ട് ഒ​​രു പ​​തി​​റ്റാ​​ണ്ടോ​​ള​​മാ​​യി​​രു​​ന്നു. മ​​തി​​യാ​​യ വീ​​തി​​യി​​ൽ പാ​​ലം പു​​ന​​ർ​​നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഒ​​ട്ടേ​​റെ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റി. ഉ​​മ്മ​​ൻ ചാ​​ണ്ടി സ​​ർ​​ക്കാ​​രി​ന്‍റെ കാ​​ല​​ത്ത് 10 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​യി​​ല്ല.

പി​​ന്നീ​​ട് എ​​സ്റ്റി​​മേ​​റ്റ് തു​​ക വ​​ർ​​ധി​​പ്പി​​ക്കു​​ക​​യും സ​​മീ​​പ​​ന പാ​​ത​​യ്ക്ക് സ്ഥ​​ല​​മേ​​റ്റെ​​ടു​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടും പാ​​ലം നി​​ർ​​മാ​​ണം യാ​​ഥാ​​ർ​​ഥ്യ​​മാ​​കാ​​തെ വ​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ൾ സ​​മ​​ര​​ത്തി​​ലാ​​യി​​രു​​ന്നു. പി​​ന്നീ​​ട് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ൽ എ​​സ്റ്റി​​മേ​​റ്റ് തു​​ക 10.90 കോ​​ടി രൂ​​പ​​യാ​​യി വ​​ർ​​ധി​​പ്പി​​ച്ച​​തോ​​ടെ​​യാ​​ണ് പാ​​ലം പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​ന് വ​​ഴി​​തു​​റ​​ന്ന​​ത്. 2022 ന​​വം​​ബ​​റി​​ൽ പു​​തി​​യ പാ​​ല​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​നാ​​യി​​ല്ല.

മീ​​ന​​ച്ചി​​ലാ​​റി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള​​വ​​ർ വി​​വി​​ധ സ്‌​​ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് എ​​ളു​​പ്പ​​ത്തി​​ൽ പോ​​കാ​​ൻ ആ​​ശ്ര​​യി​​ക്കു​​ന്ന റോ​​ഡാ​​ണി​​ത്. പാ​​ലം നി​​ർ​​മാ​​ണം തു​​ട​​ങ്ങി​​യ​​തോ​​ടെ ഇ​​വ​​രു​​ടെ സ​​ഞ്ചാ​​ര മാ​​ർ​​ഗ​​മ​​ട​​ഞ്ഞു. നി​​ർ​​മാ​​ണം സ്‌​​തം​​ഭി​​ച്ച​​ത് നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ​​ക്ക് ബു​​ദ്ധി​​മു​​ട്ടു​​ണ്ടാ​​ക്കു​​ന്നു.

നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി​​ല്ലെ​​ങ്കി​​ലും ചെ​​റി​​യ വാ​​ഹ​​ന​​ങ്ങ​​ൾ പാ​​ല​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്നു​​ണ്ട്. പ​​കു​​തി ഭാ​​ഗം മാ​​ത്രം മ​​ണ്ണ​​ടി​​ച്ച് ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ള്ള സ​​മീ​​പ​​ന പാ​​ത​​യി​​ലൂ​​ടെ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ലു​​ള്ള യാ​​ത്ര സു​​ര​​ക്ഷി​​ത​​മ​​ല്ല.
ഏ​​റ്റു​​മാ​​നൂ​​ർ, പു​​തു​​പ്പ​​ള്ളി എം​​എ​​ൽ​​എ​​മാ​​ർ ഇ​​ട​​പെ​​ട്ട് പാ​​ലം നി​​ർ​​മാ​​ണം എ​​ത്ര​​യും വേ​​ഗം പൂ​​ർ​​ത്തീ​​ക​​രി​​ക്കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു.

 എ​​ഴു​​പ​​ത്ത​​ഞ്ചു ശ​​ത​​മാ​​നം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി. ആ​​റ്റു​​തീ​​ര​​ത്ത് ക​​ൽ​​ക്കെ​​ട്ട് പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​ല്ലെ​​ങ്കി​​ൽ അ​​പ​​ക​​ട സാ​​ധ്യ​​ത​​യു​​ണ്ട്. അ​​പ്രോ​​ച്ച് റോ​​ഡ് നി​​ർ​​മി​​ക്ക​​ണം. ക​​മ്പ​​നി​​ക്ക​​ട​​വ് ഭാ​​ഗ​​ത്ത് പാ​​ല​​ത്തി​​ന്‍റെ പ​​കു​​തി​​ഭാ​​ഗം മാ​​ത്ര​​മേ അ​​പ്രോ​​ച്ച് റോ​​ഡി​​ന​​ാ യി മ​​ണ്ണ​​ടി​​ച്ച് ഉ​​യ​​ർ​​ത്തി​​യി​​ട്ടു​​ള്ളൂ.
- ജെ​​സി ജോ​​യി
(പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക)

നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​കാ​​ത്ത അ​​പ്രോ​​ച്ച് റോ​​ഡി​​ലൂ​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ന്നു​​പോ​​കു​​ന്ന​​ത് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യു​​യ​​ർ​​ത്തു​​ന്നു.
ക​​മ്പ​​നി​​ക്ക​​ട​​വ് ഭാ​​ഗ​​ത്തു​​നി​​ന്ന് പു​​ന്ന​​ത്തു​​റ വെ​​ള്ളാ​​പ്പ​​ള്ളി പ​​ള്ളി, പ​​ഴ​​യ പ​​ള്ളി, ഇ​​വ​​യോ​​ടു ചേ​​ർ​​ന്നു​​ള്ള സ്‌​​കൂ​​ളു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും പു​​ന്ന​​ത്തു​​റ ഭാ​​ഗ​​ത്തു​നി​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ്, യൂ​​ണി​​വേ​​ഴ്സി​​റ്റി, വി​​വി​​ധ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കും പോ​​കേ​​ണ്ട​​വ​​ർ​​ക്ക് അ​​പ​​ക​​ട​​ഭീ​​തി കൂ​​ടാ​​തെ യാ​​ത്ര ചെ​​യ്യാ​​ൻ എ​​ത്ര​​യും വേ​​ഗം അ​​പ്രോ​​ച്ച് റോ​​ഡി​​ന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.
- ബി​​നു ജോ​​ൺ
(അ​​ധ്യാ​​പ​​ക​​ൻ)

അ​​ടി​​യ​​ന്ത​​ര ഘ​​ട്ട​​ങ്ങ​​ളി​​ൽ രോ​​ഗി​​ക​​ളും മ​​റ്റു​​മാ​​യി പോ​​കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ന്നു. മു​​മ്പ് ഉ​​ണ്ടാ​​യി​​രു​​ന്ന ബ​​സ് സ​​ർ​​വീ​​സും മു​​ട​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണ്.
നൂ​​റു​​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ ആ​​ശ​​യി​​ക്കു​​ന്ന റോ​​ഡും പാ​​ല​​വു​​മാ​​ണ്. രാ​​ത്രി​​യി​​ൽ വെ​​ളി​​ച്ച​​മി​​ല്ല.
- സി​​ബി സ്‌​​ക​​റി​​യ
(ക​​മ്പ​​നി ക​​ട​​വി​​ലെ വ്യാ​​പാ​​രി)

District News

ഉ​ദ​യ​ഗി​രി​യി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം: പ്ര​ത്യേ​ക പാ​ക്കേ​ജിന് നി​വേ​ദ​നം ന​ൽ​കി

ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​നു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​ണ്ടാ​യ വ​ൻ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​വും പ്ര​ത്യേ​ക പാ​ക്കേ​ജും ആ​വ​ശ്യ​പ്പെ​ട്ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​രെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കി.

റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, കൃ​ഷി, കൃ​ഷി​ഭൂ​മി, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ എ​ന്നി​വ​യ്ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം ഏ​ക​ദേ​ശം 100 കോ​ടി രൂ​പ​യു​ടേ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക ക​ണ​ക്ക്. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ജീ​വ​ന​വും പു​ന​രു​ദ്ധാ​ര​ണ​വും ല​ക്ഷ്യ​മി​ട്ട് എ​ല്ലാ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു മു​ഖ്യ​മ​ന്ത്രി​ക്ക് പ്ര​ത്യേ​ക നി​വേ​ദ​നം ന​ൽ​കി​യ​ത്.

മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, എ.​പി. അ​നി​ൽ​കു​മാ​ർ, പി.​കെ. ബ​ഷീ​ർ, മോ​ൻ​സ് ജോ​സ​ഫ്, കെ.​എം. ഷാ​ജി, ടി. ​സി​ദ്ദി​ഖ്, ബി​ന്ദു കൃ​ഷ്ണ, കെ.​എ. തു​ള​സി എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ സ​മ​ഗ്ര റി​പ്പോ​ർ​ട്ടും മ​ന്ത്രി​മാ​ർ​ക്ക് കൈ​മാ​റി. ആ​വ​ശ്യ​മാ​യ സ​ഹാ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സം​ഘം അ​റി​യി​ച്ചു.

കെ. ​സു​ധാ​ക​ര​ൻ എം​പി, സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ൽ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ തോ​മ​സ് വെ​ക്ക​ത്താ​നം, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​ൻ. പ്ര​സ​ന്ന​കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു തോ​മ​സ് എ​ന്നി​വ​രാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

 

District News

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം ജ​ന​ദ്രോ​ഹം: ക​ർ​ഷ​ക സം​ഘം

ക​ണ്ണൂ​ർ: പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി മാ​ധ​വ് ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം ജ​ന​ദ്രോ​ഹ​പ​ര​വും താ​മ​സ​ക്കാ​രെ ഒ​ന്ന​ട​ങ്കം കു​ടി​യി​റ​ക്ക​പ്പെ​ടു​ന്ന​തി​നു​ള്ള​തി​നാ​ണെ​ന്നും കേ​ര​ള ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​പ്ര​കാ​ശ​ൻ. ജ​ന​വി​രു​ദ്ധ​മാ​യ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു കാ​ണാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഭൂ​പ്ര​ദേ​ശം കൃ​ത്യ​മാ​യി സ​ന്ദ​ർ​ശി​ച്ചു പ​ഠ​നം ന​ട​ത്താ​തെ​യാ​ണ് പു​തു​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം ത​യാ​റാ​ക്കി​യ​ത്. ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ സ​ർ​വേ​യി​ൽ യ​ഥാ​ർ​ഥ വ​ന​പ്ര​ദേ​ശം ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​ൽ​പെ​ടു​ക​യും ചെ​യ്ത​തി​രി​ക്കു​ന്നു. ജി​ല്ല​യി​ലെ വ​ന​മേ​ഖ​ല​യാ​യ ക​ണ്ണ​വം വ​നം ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ലി​ല്ലെ​ന്ന​ത് ഇ​തി​ന്‍റെ തെ​ളി​വാ​ണ്. ഗൂ​ഗി​ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ സ​ർ​വേ​യി​ൽ റ​ബ​ർ​തോ​ട്ട​ങ്ങ​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വ​ന​മേ​ഖ​ല​യാ​യി തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ക​ര​ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ തി​രു​ത്തി​ല്ലാ​തെ അ​ന്തി​മ തീ​രു​മാ​ന​മാ​ക്കി​യാ​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്ള​വ​ർ കു​ടി​യി​റ​ങ്ങേ​ണ്ടി വ​രും. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​വി​ടെ വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, റോ​ഡ് ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു പ്ര​വൃ​ത്തി​ക​ളും ന​ട​ത്താ​നാ​കി​ല്ല.​

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​റ​ളം, കൊ​ട്ടി​യൂ​ർ, ചെ​റു​വാ​ഞ്ചേ​രി വി​ല്ലേ​ജു​ക​ളി​ലു​ള്ള​വ​രെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്‌​ട്ര, ഗോ​വ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചാ​ണ് പു​തു​ക്കി​യ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

ക​ർ​ഷ​ക​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​യും ഭീ​തി​യും അ​ക​റ്റാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ക​ർ​ഷ​ക സം​ഘം ഒ​ന്പ​തി​ന് രാ​വി​ലെ പ​ത്തി​ന് ആ​റ​ളം, കൊ​ട്ടി​യൂ​ർ, ചെ​റു​വാ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ട് വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​പ്പു ശേ​ഖ​ര​ണ​വും ന​ട​ത്തും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​നും പ​ങ്കെ​ടു​ത്തു.

 

District News

മാ​താ​വി​ന്‍റെ എ​ളി​മ​യും അ​നു​സ​ര​ണ​യും മാ​തൃ​ക​യാ​ക്ക​ണം: മാ​ർ സ്തേ​ഫാ​നോ​സ്

മ​​ണ​​ർ​​കാ​​ട്: ബാ​​ഹ്യ​​മാ​​യ ആ​​ചാ​​ര​​ങ്ങ​​ൾ​​ക്ക​​പ്പു​​റം ഹൃ​​ദ​​യ​​ശു​​ദ്ധീ​​ക​​ര​​ണ​​വും അ​​ടി​​യു​​റ​​ച്ച ദൈ​​വ​​വി​​ശ്വാ​​സ​​വു​​മാ​​ണ് ക്രൈ​​സ്ത​​വ ജീ​​വി​​ത​​ത്തി​ന്‍റെ അ​​ന്തഃ​​സ​​ത്ത​​യെ​​ന്ന് മ​​ല​​ബാ​​ർ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ സ്തേ​​ഫാ​​നോ​​സ്. മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ൽ എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​ന്‍റെ മൂ​​ന്നാം ദി​​ന​​മാ​​യ ഇ​​ന്ന​​ലെ വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ൽ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ച ശേ​​ഷം വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
ദൈ​​വ​​ഹി​​ത​​ത്തി​​ന് പൂ​​ർ​​ണ​​മാ​​യി സ​​മ​​ർ​​പ്പി​​ച്ച പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​ന്‍റെ എ​​ളി​​മ​​യും അ​​നു​​സ​​ര​​ണ​​യും ഓ​​രോ വി​​ശ്വാ​​സി​​യും മാ​​തൃ​​ക​​യാ​​ക്ക​​ണ​​മെ​​ന്നും മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​റ​ഞ്ഞു.

റ​​വ. ബേ​​സി​​ൽ റ​​മ്പാ​​ൻ, ഫാ. ​​തോ​​മ​​സ് മാ​​ളി​​യേ​​ക്ക​​ൽ എ​​ന്നി​​വ​​ർ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കി. എം​​എ​​സ്ഒ​​ടി സെ​​മി​​നാ​​രി ഗോ​​സ്പ​​ൽ ടീ​​മി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ധ്യാ​​ന​​വും ന‌​​ട​​ത്തി.‌
സേ​​വ​​കാ​​സം​​ഘം പു​​റ​​ത്തി​​റ​​ക്കി​​യ ക​​ത്തീ​​ഡ്ര​​ലി​​ന്‍റെ സം​​ക്ഷി​​പ്ത​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ സ്തേ​​ഫാ​​നോ​​സ് ക​​ത്തീ​​ഡ്ര​​ൽ സ​​ഹ​​വി​​കാ​​രി ഫാ. ​​എം.‌​​ഐ. തോ​​മ​​സ് മ​​റ്റ​​ത്തി​​ലി​​ന് ന​​ൽ​​കി നി​​ർ​​വ​​ഹി​​ച്ചു.

മെ​​റി​​റ്റ് ഡേ​​യും ആ​​ദ​​രി​​ക്ക​​ലും

എ​​ട്ടു​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്ത​​പ്പെ​​ടാ​​റു​​ള്ള മെ​​റി​​റ്റ് ഡേ​​യും ആ​​ദ​​രി​​ക്ക​​ലും ഇ​​ന്നു ന​​ട​​ക്കും. വൈ​​കു​​ന്നേ​​രം ആ​​റി​​ന് ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ തോ​​മ​​സ് മാ​​ർ തീ​​മോ​​ത്തി​​യോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ക​​ർ​​ദി​​നാ​​ൾ ബ‌​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വാ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

80 വ​​യ​​സ് തി​​ക​​ഞ്ഞ മാ​​താ​​പി​​താ​​ക്ക​​ളെ ആ​​ദ​​രി​​ക്ക​​ൽ, മാ​​ത്യു കു​​ഴ​​ൽ​​നാ​​ട​​ൻ എം​​എ​​ൽ​​എ‌​​യും ഉ​​ന്ന​​ത​​വി​​ജ​​യം നേ​​ടി‌‌​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ആ​​ദ​​രി​​ക്ക​​ലും അ​​വാ​​ർ​​ഡ് വി​​ത​​ര​​ണ​​വും ക​​ള​​ക്ട​​ർ ചേ​​ത​​ൻ കു​​മാ​​ർ മീ​​ണ​​യും സ​​ൺ​​ഡേ​​സ്കൂ​​ൾ ശ​​താ​​ബ്ദി സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം പൗ​​ലോ​​സ് മാ​​ർ ഐ​​റേ​​നി‌​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും നി​​ർ​​വ​​ഹി​​ക്കും. മ​​ണ​​ർ​​കാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. തോ​​മ​​സ് കു​​ന്നേ​​ൽ, ജി​​ല്ലാ പ​​ഞ്ചാ‌​​യ​​ത്തം​​ഗം ഗ്രേ​​സി ക​​രി​​മ്പ​​ന്നൂ​​ർ, ഫാ. ​​ലി​​റ്റു ത​​ണ്ടാ​​ശേ​​രി​​ൽ, ക​​ത്തീ​​ഡ്ര​​ൽ ട്ര​​സ്റ്റി പി.​​എ. സ്ക​​റി​​യാ​​ച്ച​​ൻ പ​​ള്ള​​ത്ത് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

മ​​ണ​​ർ​​കാ​​ട് പ​ള്ളി​യി​ൽ ഇ​​ന്ന്

ക​​രോ​​ട്ടെ പ​​ള്ളി​​യി​​ൽ രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. ക​​ത്തീ​​ഡ്ര​​ലി​​ൽ രാ​​വി​​ലെ 7.30ന് ​​പ്ര​​ഭാ​​ത പ്രാ​​ർ​​ഥ​​ന. 8.30ന് ​​വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ൽ കു​​ർ​​ബാ​​ന - കോ​​ഴി​​ക്കോ​​ട് ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ പൗ​​ലോ​​സ് മ​​ർ ഐ​​റേ​​നി‌​​യോ​​സി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ. രാ​​വി​​ലെ 11ന് ​​പ്ര​​സം​​ഗം - പൗ​​ലോ​​സ് മാ​​ർ ഐ​​റേ​​നി‌​​യോ​​സ്. ഉ​​ച്ച​​യ്ക്ക് 12ന് ​​മ​​ധ്യാ​​ഹ്ന പ്രാ​​ർ​​ഥ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​പ്ര​​സം​​ഗം - ഫാ. ​​ഗീ​​വ​​ർ​​ഗീ​​സ് അ​​ല​​ക്സ്. വൈ​​കു​ന്നേ​രം അ​​ഞ്ചി​​ന് സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന. ആ​​റി​​ന് മെ​​റി​​റ്റ് ഡേ​​യും ആ​​ദ​​രി​​ക്ക​​ലും.

District News

ശ​ന്പ​ളം മു​ട​ങ്ങി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി

ക​ണ്ണൂ​ര്‍: ദേ​ശീ​യ​പാ​ത 66 നി​ർ​മാ​ണ​ത്തി​ലെ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പ് മു​ത​ല്‍ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ​യു​ള്ള ആ​റു​വ​രി​പ്പാ​ത നി​ര്‍​മാ​ണ​ച്ചു​മ​ത​ല​യു​ള്ള ക​രാ​ർ ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി മു​ട​ങ്ങി​യ​തി​നെത്തുട​ർ​ന്ന് പ​ണി​മു​ട​ക്കി. ക​രാ​റു​കാ​രാ​യ ‘വി​ശ്വ​സ​മു​ദ്ര’ ക​ന്പ​നി​യി​ൽ ര​ണ്ടു​മാ​സ​മാ​യി കൂ​ലി മു​ട​ങ്ങി​യ​തി​നെത്തു​ട​ർ​ന്നാ​ണ് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കി​യ​ത്.

കു​ടി​ശി​ക​യാ​യ കൂ​ലി ത​ന്ന് തീ​ര്‍​ത്താ​ല്‍ മാ​ത്ര​മേ ഇ​നി ജോ​ലി ചെ​യ്യൂ​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ന​ലെ കാ​ട്ടാ​മ്പ​ള്ളി​യി​ലെ ഓ​ഫീ​സി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. പൊ​രി​വെ​യി​ലും പെ​രു​മ​ഴ​യും വ​ക​വയ്ക്കാ​തെ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​ജോ​ലി ചെ​യ്യു​ന്ന ത​ങ്ങ​ളെ ക​രാ​ർ ക​ന്പ​നി വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. മോ​ശ​മാ​യ ഭ​ക്ഷ​ണ​വും താ​മ​സ സൗ​ക​ര്യ​വു​മാ​ണ് ത​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.​ കൂ​ലി കി​ട്ടുംവ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഇ​വ​ര്‍ അ​റി​യി​ച്ചു.

പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ അ​ഴീ​ക്കോ​ട് എം​എ​ൽ​എ കെ.​വി. സു​മേ​ഷും വ​ള​പ​ട്ട​ണം എ​സ്എ​ച്ച്ഒ ടി.​എം. വി​പി​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​രു​പ​താം തീ​യ​ണ് എ​ല്ലാ​മാ​സ​വും കൂ​ലി ഒ​ന്നി​ച്ച് ന​ൽ​കാ​റു​ള്ള​തെ​ന്നും ര​ണ്ട് മാ​സ​ത്തെ ശ​മ്പ​ളം ഇ​പ്പോ​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും മു​ട​ക്കി​യേ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന ആ​ശ​ങ്ക​യും തൊ​ഴി​ലാ​ളി​ക​ൾ എം​എ​ൽ​എ​യോ​ടും പൊ​ലി​സി​നോ​ടും പ​ങ്കു​വ​ച്ചു. ഇ​ത്ത​രം സാ​ഹ​ര്യ​ങ്ങ​ളി​ൽ സ​മ​രം ചെ​യ്ത​വ​രെ പി​രി​ച്ചു​വി​ടു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ ക​മ്പ​നി നേ​ര​ത്തെ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.​അ​ത് കൊ​ണ്ടുത​ന്നെ ര​ണ്ടു മാ​സ​ത്തെ മു​ഴു​വ​ന്‍ ശ​മ്പ​ള​വും ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

കെ.​വി.​സു​മേ​ഷ് എം​എ​ൽ​എ ക​ന്പ​നി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച ന​ട​ത്തി. ഒ​രു മാ​സ​ത്തെ കൂ​ലി ഉ​ട​ൻ ന​ൽ​കു​മെ​ന്നും ബാ​ക്കി തു​ക 15ന​കം ന​ൽ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പ് ന​ൽ​കി. കൂ​ലി വി​ത​ര​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് എം​എ​ൽ​എ​യും പൊ​ലി​സും ക​ന്പ​നി അ​ധി​കൃ​ത​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

District News

ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

കോ​​ട്ട​​യം: പ​​ബ്ലി​​ക് ലൈ​​ബ്ര​​റി പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ​​യു​​ടെ നി​​ര്യാ​​ണ​​ത്തി​​ൽ അ​​നു​​ശോ​​ചി​​ച്ച് യോ​​ഗം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യി​​ൽ ചേ​​ർ​​ന്നു.
ലൈ​​ബ്ര​​റി അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ലൈ​​ബ്ര​​റി വൈ​​സ് പ്ര​​സി​​സ​ന്‍റ് വി.​​ബി. ബി​​നു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ, മു​​ൻ മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ, സെ​​ക്ര​​ട്ട​​റി കെ.​​സി. വി​​ജ​​യ​​കു​​മാ​​ർ, ഉ​​മ്മ​​ൻ സി. ​​വേ​​ങ്ങ​​ൽ, ജോ​​ഷി മാ​​ത്യു, പോ​​ൾ മ​​ണ​​ലി​​ൽ, ജ​​യ​​സൂ​​ര്യ​​ൻ, പ്രേം​​പ്ര​​കാ​​ശ്, ല​​തി​​കാ സു​​ഭാ​​ഷ്, കെ. ​അ​​നി​​ൽ​​കു​​മാ​​ർ, പ്ര​​ഫ. ഇ. ​​ജോ​​ൺ മാ​​ത്യു, മാ​​ട​​വ​​ന ബാ​​ല​​കൃ​​ഷ​​ണ പി​​ള്ള, വി. ​​ജ​​യ​​കു​​മാ​​ർ, കെ. ​​ശ​​ങ്ക​​ര​​ൻ, സി​​റി​​ൾ ജോ​​ർ​​ജ്, രാ​​ജേ​​ന്ദ്ര ബാ​​ബു, സൂ​​സി ജോ​​ർ​​ജ് ഐ​​സ​​ക്, ചാ​​ണ്ടി വ​​ർ​​ഗീ​​സ്, ഡോ. ​​തെ​​രേ​​സാ ജോ​​സ​​ഫ്, ബൈ​​ജു വ​​യ​​ല​​ത്ത്, ജി​​തേ​​ഷ് ബാ​​ബു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

ഐ​എം​എ സം​സ്ഥാ​ന പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ണ്ണൂ​രി​ൽ

ക​ണ്ണൂ​ർ:​ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) സം​സ്ഥാ​ന​ത​ല പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് ആ​റി​ന് ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ വ​നി​താ കോ​ള​ജി​ൽ ന​ട​ക്കും. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ പ​ങ്കെ​ടു​ക്കും.

മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ 7.30 മു​ത​ൽ ആ​രം​ഭി​ക്കും. ത​ല​ശേ​രി ഐ​എം​എ ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​എ​ൻ. മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സെ​ക്ര​ട്ട​റി ഡോ. ​റോ​യ് ആ൪. ​ച​ന്ദ്ര​ൻ, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ൪.​ ര​മേ​ഷ്, മു​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു ര​വീ​ന്ദ്ര​ൻ, നി​യു​ക്ത ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ശ്രീ​കു​മാ​ർ വാ​സു​ദേ​വ​ൻ, ഡോ.​ അ​രു​ൺ ജി. ​നാ​യ​ർ, ഡോ. ​സു​ൽ​ഫി​ക്ക​ർ അ​ലി, ഐ​എം​എ ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​ മി​നി ബാ​ല​കൃ​ഷ്ണ​ൻ, ക​ൺ​വീ​ന​ർ ഡോ.​ ല​ത മേ​രി ജോ​സ്, ത​ല​ശേ​രി ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണി സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ഡോ.​ര​ജ്ന ദി​ൽ​നാ​ദ്, ഡോ. ​ഗ്രി​ഫി​ൻ സു​രേ​ന്ദ്ര​ൻ, ഡോ.​ വി.​പി. സി​ജാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

District News

ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​ൽ വീ​ണ്ടും സ്വ​കാ​ര്യ​ബ​സ് സ​മ​രം?

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​സ​ൽ സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ വീ​ണ്ടും സ​മ​ര​ത്തി​ന്. സ​ർ​വീ​സ് നി​ർ​ത്തി​വ‌​യ്ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. ഉ​ട​ൻ ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കും.
ത​ക​ർ​ന്ന​പാ​ത ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ ബ​സ് ജീ​വ​ന​ക്കാ​ർ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. റോ​ഡ് ത​ക​ർ​ച്ച കാ​ര​ണം ബ​സു​ക​ൾ സ്ഥി​രം ത​ക​രാ​റാ​വു​ക​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡി​ലെ കു​ഴി​യി​ൽ​ചാ​ടി സ്വ​കാ​ര്യ​ബ​സി​നു കാ​ര്യ​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി. വ​രോ​ട് സെ​ന്‍റ​റി​ൽ ഒ​റ്റ​പ്പാ​ല​ത്തു​നി​ന്ന് ചെ​ർ​പ്പു​ള​ശേ​രി​യി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി​പോ​യ ബ​സാ​ണ് ആ​ക്സി​ൽ ഒ​ടി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
സ​മീ​പ​ത്തെ ക​ട​യി​ലേ​ക്ക് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​ക​യ​റാ​തി​രു​ന്ന​തു ര​ക്ഷ​യാ​യി. ട്രി​പ്പ് മു​ട​ങ്ങി​യ​തോ​ടെ യാ​ത്ര​ക്കാ​രെ​യെ​ല്ലാം മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.

ആ​ക്സി​ൽ ഒ​ടി​യു​ക​യും ട​യ​ർ​പൊ​ട്ടു​ക​യും ചെ​യ്യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണെ​ന്നാ​ണ് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.
ഓ​ണ​ത്തി​നു​മു​മ്പ് പാ​ത താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​സ് തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും ചേ​ർ​ന്ന സം​യു​ക്ത​സ​മി​തി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നു. ന​ട​പ​ടി​യി​ല്ലാ​താ​യ​തോ​ടെ സൂ​ച​നാ​സ​മ​ര​വും ന​ട​ത്തി. എ​ന്നി​ട്ടും കു​ഴി​യ​ട​യ്ക്ക​ൽ ന​ട​ക്കാ​തെ​വ​ന്ന​തി​നാ​ൽ അ​നി​ശ്ചി​ത​കാ​ല​സ​മ​ര​വും പ്ര​ഖ്യാ​പി​ച്ചു.

ഇ​തി​നി​ടെ കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ ഇ​ട​പെ​ടു​ക​യും റോ​ഡി​ൽ പ​ല​യി​ട​ത്തും കു​ഴി​യ​ട​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം പി​ൻ​വ​ലി​ച്ചു. എ​ന്നാ​ലി​പ്പോ​ൾ അ​ട​ച്ച സ്ഥ​ല​ത്തെ​ല്ലാം വീ​ണ്ടും കു​ഴി​യാ​യി.
ഒ​റ്റ​പ്പാ​ലം- ചെ​ർ​പ്പു​ള​ശേ​രി റോ​ഡ് ന​വീ​ക​ര​ണം പാ​തി​യി​ൽ മു​ട​ങ്ങി​യ നി​ല​യി​ലാ​ണ്. ഇ​നി​യും ഈ ​പാ​ത​യി​ലൂ​ടെ ഗ​താ​ഗ​തം സാ​ധ്യ​മ​ല്ലെ​ന്നി​രി​ക്കെ​യാ​ണ് അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തെ​ക്കു​റി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്.

District News

ഒ​റ്റ​പ്പാ​ല​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​ന​ത്തോ​ടൊ​പ്പം റോ​ഡി​ലെ ഗ​താ​ഗ​ത​വും നി​യ​ന്ത്രി​ക്കും

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി പ​ഠി​ച്ചാ​ൽ​മാ​ത്രം പോ​രാ, വാ​ഹ​ന​ഗ​താ​ഗ​തം​കൂ​ടി നോ​ക്ക​ണം. ക​മ്യൂ​ണി​റ്റി പൊ​ലി​സിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ന​ട​ന്ന ജ​ന​മൈ​ത്രി സു​ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ഒ​റ്റ​പ്പാ​ലം പൊ​ലി​സ്‌​സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്‌​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഇ​നി​മു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നു​കൂ​ടി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​നി​യ​ന്ത്ര​ണ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളെ നി​യോ​ഗി​ക്കു​ന്ന​ത്. ഒ​റ്റ​പ്പാ​ലം ജ​ന​മൈ​ത്രി പൊ​ലി​സാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ൻ​സി​സി, സ്റ്റു​ഡ​ന്‍റ് പൊ​ലി​സ് കേ​ഡ​റ്റ് എ​ന്നി​വ​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​രി​ശീ​ല​നം​ന​ൽ​കി പൊലിസി​നൊ​പ്പം നി​യോ​ഗി​ക്കു​ക. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം കൂ​ടി ഉ​റ​പ്പാ​ക്ക​ലും പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.
ഒ​മ്പ​ത് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളു​ടെ പ​രി​സ​ര​ത്താ​ണ് ട്രാ​ഫി​ക് സു​ര​ക്ഷ​യ്ക്ക് വി​ദ്യാ​ർ​ഥി​ക​ളെ നി​യോ​ഗി​ക്കു​ക. ഒ​രു സ്‌​കൂ​ളി​ൽ​നി​ന്ന് 20 കു​ട്ടി​ക​ൾ​ക്ക് ഇ​തി​നാ​യി പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് തീ​രു​മാ​നം. അ​താ​ത് സ്‌​കൂ​ൾ പ​രി​സ​ര​ത്തെ ഏ​റ്റ​വും അ​ടു​ത്ത ക​വ​ല​ക​ളി​ലാ​ണ് ഇ​വ​രെ​യും ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ത്തി​നു​ൾ​പ്പെ​ടു​ത്തു​ക.

അ​ധ്യാ​പ​ക​ദി​നം ആ​ച​രി​ക്കാ​നും റെ​സി​ഡ​ന്‍റ്ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സു​ര​ക്ഷാ, നി​യ​മ അ​വ​ബോ​ധ ക്ലാ​സ് ന​ൽ​കാ​നും ജ​ന​മൈ​ത്രി സു​ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാ​പ​ക​ർ, നേ​ർ​വ​ഴി പ​ദ്ധ​തി പ്ര​വ​ർ​ത്ത​ക​ർ, എ​സ്‌​സി- എ​സ്ടി പ്ര​മോ​ട്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്തു. നേ​ർ​വ​ഴി പ​ദ്ധ​തി ക​ൺ​വീ​ന​ർ ടി.​പി. പ്ര​ദീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ജ​ന​മൈ​ത്രി സി​ആ​ർ​ഒ. വി​നോ​ദ് ബി. ​നാ​യ​ർ, ബീ​റ്റ് ഓ​ഫീ​സ​ർ ഡി. ​കി​ര​ൺ, ടി.​പി. ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള പു​ര​സ്കാ​രം എ.​വി. സി​ന്ധു​വി​ന്

മാ​ഹി: മി​ക​ച്ച അ​ധ്യാ​പി​ക​യ് ക്കു​ള്ള പു​തു​ച്ചേ​രി സ​ർ​ക്കാ​രി​ന്‍റെ റീ​ജ​ണ​ൽ അ​വാ​ർ​ഡ് ചെ​മ്പ്ര ഗ​വ. എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക എ.​വി.​ സി​ന്ധു​വി​ന് ല​ഭി​ച്ചു. സ്വ​ച്ഛ​ത​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള ‘സ്വ​ച്ഛ് ഏ​വം ഹ​രി​ത വി​ദ്യാ​ല​യ റേ​റ്റിം​ഗ്' കാ​റ്റ​ഗ​റി-​ഒ​ന്നി​ൽ 2025-26-ലെ ​ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ര​ണ്ടാം റാ​ങ്ക് ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ ചെ​മ്പ്ര യ്ക്ക് ​ല​ഭി​ച്ചി​രു​ന്നു.

എ.​വി.​ സി​ന്ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ൽ ന​ട​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

District News

പാ​ല​ത്താ​യി പോ​ക്സോ കേ​സ്: സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​ക​ണമെന്ന്

ക​ണ്ണൂ​ർ: പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​നാ​യ പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രേ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​പ്പീ​ലി​നു പോ​കു​ന്നി​ല്ലെ​ങ്കി​ൽ പെ​ൺ​കു​ട്ടി​യും കു​ടും​ബ​വും സ്വീ​ക​രി​ക്കു​ന്ന നി​യ​മ​ന​ട​പ​ടി​യി​ൽ സം​ഘ​ട​ന​യും ക​ക്ഷി​ചേ​രു​മെ​ന്ന് അ​ഖി​ലേ​ന്ത്യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ. സു​ക​ന്യ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​വി. പ്രീ​ത എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം കി​ട്ടി​യ​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. പ്ര​തി​യെ ത​ല​ശേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി​യാ​ണ് ജീ​വി​താ​വ​സാ​നംവ​രെ ത​ട​വി​ന് ശി​ക്ഷി​ച്ചി​ച്ച​ത്. എ​ന്നാ​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് ശി​ക്ഷ മ​ര​വി​പ്പി​ച്ച് ജാ​മ്യ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കാ​ൻ ത​യാ​റാ​കു​ക, പ്ര​തി​ക്ക് ജാ​മ്യം കി​ട്ടാ​നി​ട​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സി​ൽ വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നാ​ളെ രാ​വി​ലെ പ​ത്തി​ന് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.എ​സ്. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ശ്യാ​മ​ള, പ്ര​സി​ഡ​ന്‍റ് സി. ​ര​ജ​നി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി. ​ഷ​ബ്ന എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

മ​രം ഒ​ഴി​വാ​ക്കി പാ​ർ​ശ്വ​ഭി​ത്തി​നി​ർ​മാ​ണം: വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ഭീ​തി​യി​ൽ

ക​ല്ല​ടി​ക്കോ​ട്: ചു​വ​ടു​ഭാ​ഗം കേ​ടു​വ​ന്ന് മ​റി​ഞ്ഞു​വീ​ഴാ​റാ​യ മ​രം ഒ​ഴി​വാ​ക്കി​യു​ള്ള പാ​ർ​ശ്വ​ഭി​ത്തി​നി​ർ​മാ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ ഭീ​തി​യി​ൽ. ഇ​ട​ക്കു​ർ​ശി- ശി​രു​വാ​ണി റോ​ഡി​ൽ പു​തു​ക്കാ​ട് ഇ​ഞ്ച​ൻ​ക​വ​ല​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മ​രം ഒ​ഴി​വാ​ക്കി ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്.
ശി​രു​വാ​ണി​ഡാ​മി​ൽ​നി​ന്നു കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് കു​ടി​വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​ർ​മി​ച്ച് പ​രി​പാ​ലി​ച്ചു​പോ​രു​ന്ന റോ​ഡാ​ണി​ത്.

കേ​ര​ള​സ​ർ​ക്കാ​ർ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളോ ആ​വ​ശ്യ​ങ്ങ​ളോ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നെ അ​റി​യി​ക്കാ​താ​യ​തോ​ടെ റോ​ഡി​ലെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നി​ല​ച്ചു. റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള വീ​ട്ടു​കാ​രും സ്ഥ​ല​മു​ട​മ​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് റോ​ഡി​ന്‍റെ പ​ർ​ശ്വ​ഭി​ത്തി​ക​ൾ നി​ർ​മി​ച്ച് ന​ൽ​കു​ക​മാ​ത്ര​മാ​യി ചു​രു​ങ്ങി. പു​തു​ക്കാ​ട് ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഈ ​റോ​ഡി​ന്‍റെ കു​റേ​ഭാ​ഗ​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി.

ഈ ​ഭാ​ഗ​ത്ത് ഇ​ന്‍റ​ർ​ലോ​ക്ക് സി​മ​ന്‍റു​ക​ട്ട​ക​ൾ പ​തി​പ്പി​ച്ച് റോ​ഡ് പു​ന​ർ​നി​ർ​മി​ച്ചി​രു​ന്നു. അ​തേ​ഭാ​ഗ​ത്താ​ണ്‌ ഇ​പ്പോ​ൾ മ​ഴ​വെ​ള്ളം ഒ​ലി​ച്ചു​പോ​കാ​നാ​യി ചാ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഉ​ണ​ങ്ങി​വീ​ഴാ​റാ​യ മ​ര​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി​യാ​ണ് ഈ ​ചാ​ലു​ക​ൾ നി​ർ​മി ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ വ​ന്നാ​ൽ ഈ ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. വ​നം​വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മ​രം മു​റി​ക്കാ​നാ​വി​ല്ലെ​ന്നും അ​നു​മ​തി​ക്ക് കാ​ത്തി​രു​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു​മാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.

ദേ​ശ​ബ​ന്ധു, ഹോ​ളി​ഫാ​മി​ലി, കാ​ർ​മ​ൽ, ബ​ഥ​നി സ്കൂ​ളു​ക​ളു​ടെ ബ​സു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തു ഇ​തു​വ​ഴി​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഈ ​റോ​ഡി​ലൂ​ടെ നി​ത്യ​വും പോ​കു​ന്നു​ണ്ട്. ഉ​ണ​ങ്ങി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

District News

വി. ​ര​ഘൂ​ത്ത​മ​നും സി. ​ച​ന്ദ്ര​നും ശി​ഷ്യ​രു​ടെ ആ​ദ​രം 6ന്

ക​ണ്ണൂ​ർ: ഫു​ട്ബോ​ളി​നോ​ടു താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്ന സ്പോ​ർ​ട്ടിം​ഗ് ബ​ഡ്സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ സ്ഥാ​പ​ക​രും മു​ൻ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളു​മാ​യ വി. ​ര​ഘൂ​ത്ത​മ​ൻ, സി. ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ സ്പോ​ർ​ട്ടിം​ഗ് ബ​ഡ്സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ മു​ൻ ക​ളി​ക്കാ​രും ശി​ഷ്യ​രും ചേ​ർ​ന്ന് സ്പോ​ട്ടിം​ഗ് ബ​ഡ്സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ​മ​ർ പ്ലെ​യേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ (എ​സ്ബി​സി​സി​എ​ഫ്പി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു.
ആ​റി​ന് രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ർ ജ​വ​ഹ​ർ ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ആ​ദ​ര​വ് പ​രി​പാ​ടി​യി​ൽ ഡി​സ്ട്രി​ക്ട് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. അ​ബ്ദു​ൾ നി​സാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സ​ന്തോ​ഷ് ട്രോ​ഫി ചാ​ന്പ്യ​ൻ​മാ​രാ​യ കേ​ര​ള ടീ​മി​ലെ വി. ​മി​ഥു​ൻ, മു​ൻ ഇ​ന്ത്യ​ൻ താ​രം എ. ​ശ്രീ​നി​വാ​സ​ൻ, സം​സ്ഥാ​ന ഫു​ട്ബോ​ൾ താ​രം ഉ​ഷാ​കു​മാ​രി, അ​ണ്ട​ർ- 20 ഇ​ന്ത്യ​ൻ താ​രം അ​നു​ഗ്ര​ഹ് സു​രേ​ഷ്, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് റ​വ​ന്യു കോ-​ഓ​ർ​ഡി​നേ​റ്റ​റാ​യും ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് എ​ക്സി​ക്യു​ട്ടീ​വാ​യും പ്ര​വ​ർ​ത്തി​ച്ച എ​സ്.​എ​ൻ. അം​ജി​ഷ എ​ന്നി​വ​ര​ട​ക്കം നി​ര​വ​ധി പ്ര​തി​ഭ​ക​ൾ ഇ​വ​രു​ടെ ശി​ഷ്യ​രാ​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ശൈ​ലേ​ഷ് ച​ന്ദ്ര, അ​ശ്വി​ൻ ജ​നാ​ർ​ദ​ന​ൻ, ഷ​മ​ൽ മ​നോ​ജ്, അ​നൂ​പ് സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

മൈ​ലം​പു​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ജ​ന​ന​ത്തി​രു​നാ​ളി​നു തു​ട​ക്കം

ക​ല്ല​ടി​ക്കോ​ട്: മൈ​ലം​പു​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ എ​ട്ടു​നോ​മ്പാ​ച​ര​ണ​ത്തി​നും പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​നും തു​ട​ക്ക​മാ​യി. ഇ​ന്നു വൈ​കു​ന്നേ​രം 4.45 ന്‌ ​ഫാ. റെ​നി കാ​ഞ്ഞി​ര​ത്തി​ങ്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച എ​ന്നി​വ​യു​ണ്ട​കും. നാ​ളെ വൈ​കു​ന്നേ​രം 4.45 ന്‌ ​ഫാ. ജി​ബി​ൻ ക​ണ്ട​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച.

ഞാ​യ​ർ രാ​വി​ലെ 8.30 ന്‌ ​ഫാ. ജോ​ബി കു​ന്ന​ത്തേ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, നേ​ർ​ച്ച. തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം 4.45 ന്‌ ​ഫാ. ജോ​ർ​ജ് ഒ​എ​സ്ബി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, സ​ന്ദേ​ശം നേ​ർ​ച്ച. ജ​ന​ന​ത്തി​രു​ന്നാ​ൾ ദി​ന​മാ​യ എ​ട്ടി​നു വൈ​കു​ന്നേ​രം 4.30 ന്‌ ​പാ​ല​ക്കാ​ട് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​കും.

District News

കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​പ​ട​ങ്ങ​ൾ ത​യാ​റാ​ക്കി പൊറ്റശേരി സ്കൂൾ വി​ദ്യാ​ർ​ഥി​ക​ൾ

കാ​ഞ്ഞി​ര​പ്പു​ഴ: പൊ​റ്റ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ 125-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭൂ​പ​ട​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി.

പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വു​ക​ൾ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ഭൂ​പ​ട​ങ്ങ​ൾ മ​ന്ത്രി കെ.​എ. തു​ള​സി, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ​ക്കാ​ണ് കൈ​മാ​റി​യ​ത്.

ജി​ല്ല​യു​ടെ ഭൂ​പ്ര​കൃ​തി​യു​ടെ ഉ​യ​ർ​ച്ച താ​ഴ്ച​ക​ൾ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഡി​ജി​റ്റ​ൽ എ​ലി​വേ​ഷ​ൻ മോ​ഡ​ൽ, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ എ​ലി​വേ​ഷ​ൻ മോ​ഡ​ൽ, പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്കു​ള്ളി​ലെ ഭൂ​പ്ര​കൃ​തി​യു​ടെ ത്രി​മാ​ന ഡി​ജി​റ്റ​ൽ മാ​തൃ​ക, പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു​ള്ള ഉ​യ​രം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ണ്ടൂ​ർ മാ​പ്പ്, പ​ഞ്ചാ​യ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ ശാ​സ്ത്രീ​യ​മാ​യി വി​ശ​ദീ​ക​രി​ക്കു​ന്ന ഭൂ​പ്ര​കൃ​തി ഭൂ​പ​ടം എ​ന്നി​വ​യാ​ണ് സ്കൂ​ളി​ലെ ജ്യോ​ഗ്ര​ഫി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി ന​ൽ​കി​യ​ത്.

ജ്യോ​ഗ്ര​ഫി അ​ധ്യാ​പ​ക​നാ​യ ജി.​കെ. ജി​ഷ്ണു​വ​ർ​ധ​ൻ, വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​അ​ർ​ച്ച​ന, കെ.​പി. ഷി​ഫാ​ന, ഫാ​ത്തി​മ സ​ഫ്രീ​ന, എ​സ്.​ജെ. ആ​ദി​ല​ക്ഷ്മി, കെ. ​ശ്രീ​ദേ​വി​ക, എം.​എ​സ്. അ​ലീ​ന, എ​സ്.​എം. അ​ഞ്ജ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ സൂ​ക്ഷ്മ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഞ്ചാ​യ​ത്തി​ലെ കാ​വു​ക​ളെ​കു​റി​ച്ചും സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

District News

ഉ​ളി​ക്ക​ൽ ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ന്നു; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

ഇ​രി​ട്ടി: ഇ​രി​ട്ടി-​ഉ​ളി​ക്ക​ൽ റോ​ഡി​ൽ ഉ​ളി​ക്ക​ൽ ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന ടൗ​ണു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. ഇ​തോ​ടെ വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി. ആ​ശു​പ​ത്രി​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന ടൗ​ണി​ൽ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ മ​ഴ ശ​ക്ത​മാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന ജം​ഗ്ഷ​നാ​യ ഉ​ളി​ക്ക​ലി​ലൂ​ടെ സ്കൂ​ൾ സ​മ​യ​ത്തും ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം നേ​ര​ത്തേ ത​ന്നെ യാ​ത്രാ​ദു​രി​തം സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ് കൂ​ടി ത​ക​ർ​ന്ന​ത്.

ഉ​ളി​ക്ക​ൽ-​ഇ​രി​ട്ടി റോ​ഡി​ൽ ഉ​ളി​ക്ക​ൽ ടൗ​ൺ മു​ത​ൽ ചെ​ട്ടി​യാ​ർ​പീ​ടി​ക വ​രെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് അ​ഞ്ചേ​കാ​ൽ കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​രി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗ​വും ചേ​ർ​ന്നി​രു​ന്നു. യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. നി​ർ​മാ​ണം വൈ​കു​ന്ന പ​ക്ഷം റോ​ഡ് കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ൽ ത​ക​ർ​ന്നേ​ക്കു​മെ​ന്നും യാ​ത്രാ​ദു​രി​തം രൂ​ക്ഷ​മാ​കു​മെ​ന്നും നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

District News

ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

കോ​യ​മ്പ​ത്തൂ​ർ: വ്യ​വ​സാ​യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഫി​ക്കി ലേ​ഡീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ കോ​യ​മ്പ​ത്തൂ​ർ ചാ​പ്റ്റ​റും പി​എ​സ്ജി മാ​നേ​ജ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ത​മ്മി​ൽ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

സം​രം​ഭ​ക​ത്വം, നേ​തൃ​ത്വ​പാ​ട​വം, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​ഠ​നാ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​എ​സ്ജി​ഐ​എം ഡ​യ​റ​ക്ട​ർ ഡോ.​വി. ശ്രീ​വി​ദ്യ, ഫി​ക്കി ഫ്ലോ ​കോ​യ​മ്പ​ത്തൂ​ർ ചെ​യ​ർ​പേ​ഴ്സ​ൺ പ​ർ​ണി​ക ഗു​പ്ത എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്.

District News

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു

ഇ​രി​ട്ടി: ത​ല​ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ച​ര​ക്ക് ലോ​റി കു​ടു​ങ്ങി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് ആ​ക്സി​ൽ പൊ​ട്ടി​യ ലോ​റി​യാ​ണു റോ​ഡി​ൽ കു​ടു​ങ്ങി​യ​ത്.

ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മാ​ത്രം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ഭാ​ഗ​ത്തു​കൂ​ടി വ​ലി​യ ടൂ​റി​സ്റ്റ് ബ​സ് ക​ട​ന്നു​പോ​കാ​ൻ ശ്ര​മി​ച്ച​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​യി.

ബ​സി​നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ഏ​റെ​നേ​രം കാ​ത്തു​കി​ട​ന്നു. തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി റോ​ഡി​ൽ നി​ന്നു മാ​റ്റി​യ​തോ​ടെ​യാ​ണു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

District News

നീലഗിരി ജില്ലയിൽ രണ്ട് അ​ത്യാ​ധു​നി​ക കാ​ലാ​വ​സ്ഥാ​കേ​ന്ദ്രങ്ങൾ പ്ര​വ​ർ​ത്ത​നസജ്ജം

ഊ​ട്ടി: തോ​ട്ടം​മേ​ഖ​ല​യി​ലെ ആ​ധു​നി​ക​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് നീ​ല​ഗി​രി ജി​ല്ല​യി​ലെ തു​മ്മാ​ന​ട്ടി, ക​ട​ക​ഡു ഗ്രാ​മ​ങ്ങ​ളി​ൽ അ​ത്യാ​ധു​നി​ക കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

തേ​യി​ല വി​ള​വ്, ഗു​ണ​നി​ല​വാ​രം, രോ​ഗ- കീ​ട നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കു​ന്ന​തി​നാ​യു​ള്ള ടീ​ബോ​ർ​ഡി​ന്‍റെ പൈ​ല​റ്റ് പ​ദ്ധ​തി​യാ​ണി​ത്. ടീ​ബോ​ർ​ഡ്, അ​ഗ്രി​ഫോ​ർ​ട്ട​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഹ​വു​ക്ക​ൽ ടീ ​ഫാ​ക്ട​റി എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന യോ​ഗം തു​മ്മാ​ന​ട്ടി ഗ്രാ​മ​ത്തി​ൽ ടീ​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സി. ​മു​രു​ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.

ച​ട​ങ്ങി​ൽ സൗ​ത്ത് ഇ​ന്ത്യ​ൻ ടീ​ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം. ​ഭ​ര​ണി​കു​മാ​ർ, ടീ​ബോ​ർ​ഡ് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഹ​വു​ക്ക​ൽ ടീ​ഫാ​ക്ട​റി പ്ര​തി​നി​ധി​ക​ൾ, അ​ഗ്രി​ഫോ​ർ​ട്ട​ൽ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ, വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ടീ​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ സി. ​മു​രു​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ത​ർ സ്റ്റേ​ഷ​നു​ക​ൾ സ​ന്ദ​ർ​ശി​ച്ചു.

District News

അ​മ്പാ​യ​ത്തോ​ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി; വീ​ട്ടു​മ​തി​ൽ ത​ക​ർ​ത്തു, കൃ​ഷി ന​ശി​പ്പി​ച്ചു

കൊ​ട്ടി​യൂ​ർ: അ​മ്പാ​യ​ത്തോ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. താ​ഴെ​പ്പാ​ൽ ച്ചു​രം റോ​ഡി​ലെ കി​ഴ​ക്ക​യി​ൽ ജോ​യ​മ്മ​യു​ടെ വീ​ട്ടു മ​തി​ൽ ത​ക​ർ​ത്ത കാ​ട്ടാ​ന കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് കാ​ട്ടാ​ന പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്.

വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ത്ത ശേ​ഷം പ​രി​സ​ര​ത്തെ കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ട​ന്ന ആ​ന നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചാ​ണ് മ​ട​ങ്ങി​യ​ത്. കാ​ട്ടാ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ണ്ടും ഇ​റ​ങ്ങു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.

കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്ക​ണം: കെ​സി​വൈ​എം

ശാ​ന്തി​ഗി​രി: ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ക​യും ചെ​യ്ത കാ​ട്ടാ​ന​യെ പി​ടി​കൂ​ടാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം വി​മ​ൽ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

വ​സ്തു​വ​ക​ക​ൾ​ക്കും കൃ​ഷി​ക്കും നാ​ശ​ന​ഷ്ടം വ​രു​ത്തി​യ വി​വ​രം വ​നം​വ​കു​പ്പി​നെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണം. പ്ര​ദേ​ശ​ത്ത് ആ​ന​മ​തി​ൽ നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

District News

പ​ഴേ​രി ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ സ്നേഹസംഗമം പൂക്കാലം- 2026 ഹൃദ്യമായി

മ​ണ്ണാ​ർ​ക്കാ​ട്: ഒ​ത്തൊ​രു​മ​യു​ടെ​യും സൗ​ഹൃ​ദ​ത്തി​ന്‍റേ​യും മ​നോ​ഹ​ര​കാ​ഴ്ച​യാ​യി പ​ഴേ​രി ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ പൊ​ന്നോ​ണ സ്നേ​ഹ​സം​ഗ​മം. പൂ​ക്കാ​ലം 2026 എ​ന്ന പേ​രി​ൽ തെ​ങ്ക​ര പ​ഴേ​രി പാ​ല​സി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു‌.

പ​ഴേ​രി ഗ്രൂ​പ്പ് എം​ഡി അ​ബ്‌​ദു​ൾ ക​രീം പ​ഴേ​രി എ​ഴു​തി​യ പ​ഴേ​രി​യോ​ഗ്ര​ഫി എ​ന്ന പു​സ്ത‌​കം സാ​ഹി​ത്യ​കാ​ര​ൻ കെ.​പി.​എ​സ്. പ​യ്യ​നെ​ട​ത്തി​ന് ന​ൽ​കി എം​പി പ്ര​കാ​ശ​നം ചെ​യ്തു. പ​ഴേ​രി ബി​സി​ന​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഷെ​രീ​ഫ് പ​ഴേ​രി അ​ധ്യ​ക്ഷ​നാ​യി. പ​ഴേ​രി ഗ്രൂ​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തു​ട​ങ്ങു​ന്ന ഫേ​സ് ഓ​ഫ് മ​ണ്ണാ​ർ​ക്കാ​ട് കാ​ന്പ​യി​നി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം സോ​പാ​ന സം​ഗീ​ത​ജ്ഞ​ൻ ഞെ​ര​ള​ത്ത് ഹ​രി​ഗോ​വി​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. ബി​സി​ന​സ് രം​ഗ​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന അ​ബ്ദു​ൽ ക​രീം പ​ഴേ​രി​യു​ടെ മ​ക​ൾ ഫാ​ത്തി​മ അ​നീ​ന​യു​ടെ നേ​തൃ​ത്വ​ത്തു​ലു​ള്ള ലെ​യ്റ്റ് വെ​യ്‌​റ്റ് ജ്വ​ല്ല​റി ബ്രാ​ൻ​ഡ് സോ​ൾ​മീ​റ​യു​ടെ ലോ​ഞ്ചിം​ഗും ന​ട​ന്നു. പ​ഴേ​രി ബി​സി​ന​സ് ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​സ​ജ്ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​നീ​തു ശ​ങ്ക​ർ, മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി, സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​സീ​സ് ഭീ​മ​നാ​ട്, എ​ൻ.​കെ. നാ​രാ​യ​ണ​ൻ​കു​ട്ടി, ടി.​എ. സ​ലാം, പി.​ആ​ർ. സു​രേ​ഷ്, കെ. ​ബാ​ല​കൃ​ഷ്ണ‌​ണ​ൻ, പി. ​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഗി​രീ​ഷ് ഗു​പ്‌​ത, അ​ബൂ​ബ​ക്ക​ർ ബാ​വി, ഫി​റോ​സ് ബാ​ബു, കെ.​കെ. അ​സീ​സ്, പ​ഴേ​രി ഡ​യ​റ​ക്ട​ർ​മാ​രാ​യ പി. ​ബി​നീ​ഷ്, നി​സാ​ർ പ​ഴേ​രി, അ​ബ്ദു​ൽ ജ​ബ്ബാ​ർ, അ​ബ്ബാ​സ്, മാ​നേ​ജ​ർ​മാ​രാ​യ സ​ജി, ജ​യ​കു​മാ​ർ പ​ങ്കെ​ടു​ത്തു.

District News

കൂ​ർ​ക്ക​കൃ​ഷിപ്പെരുമയില്‍ അ​തി​ർ​ത്തിഗ്രാ​മ​ങ്ങ​ൾ

വ​ട​ക്ക​ഞ്ചേ​രി: കൂ​ർ​ക്ക​കൃ​ഷി​ക്ക് പേ​രു​കേ​ട്ട ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളാ​ണ് പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​യി​ലു​ള്ള പു​തു​ക്കോ​ട്, കാ​വ​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ടു​ന്ന തോ​ണി​ക്ക​ട​വ്, പാ​ടൂ​ർ മേ​ഖ​ല​ക​ൾ.
ഇ​വി​ടു​ത്തെ റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും കൂ​ർ​ക്ക​കൃ​ഷി​യു​ടെ പ​ച്ച​പ്പു​ക​ൾ മാ​ത്ര​മാ​ണ്. മേ​ഖ​ല​യി​ൽ മു​ന്നൂ​റോ​ളം ക​ർ​ഷ​ക​രെ​ങ്കി​ലും കൂ​ർ​ക്ക​കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.
മേ​യ് മാ​സ​ത്തി​ൽ തു​ട​ങ്ങും കൃ​ഷി​പ്പ​ണി​ക​ൾ. കൂ​ർ​ക്ക​വി​ത്ത് പാ​കി മു​ള​പ്പി​ച്ച് കൂ​ർ​ക്ക​ത്ത​ല​ക​ൾ ഒ​രു​ക്കു​ന്ന​താ​ണ് ആ​ദ്യ​പ​ണി. മ​ഴ​യി​ല്ലെ​ങ്കി​ൽ ന​ന​യ്ക്ക​ൽ ന​ട​ത്തി​വേ​ണം കൂ​ർ​ക്ക​ത്ത​ല​ക​ളു​ണ്ടാ​ക്കാ​ൻ. തോ​ണി​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ കൂ​ർ​ക്ക​ത്ത​ല​യു​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ർ​ഷ​ക​രു​മു​ണ്ട്. മം​ഗ​ലം​ഡാ​മി​ൽ​നി​ന്നു​ള്ള മം​ഗ​ലം​പു​ഴ​യും ആ​ല​ത്തൂ​ർ വ​ഴി​യു​ള്ള ഗാ​യ​ത്രി​പു​ഴ​യും സം​ഗ​മി​ക്കു​ന്ന​തി​ന​ടു​ത്തെ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​തെ​ല്ലാം. മം​ഗ​ലം​ഡാ​മി​ൽ നി​ന്നു​ള്ള ഇ​ട​തു​ക​ര മെ​യി​ൻ ക​നാ​ൽ കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി വ​ഴി 24 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് അ​വ​സാ​നി​ക്കു​ന്ന​ത് ഈ ​തോ​ണി​ക്ക​ട​വി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ലൊ​ക്കെ ഒ​രു​പൂ​ൽ മാ​ത്ര​മേ നെ​ൽ​കൃ​ഷി​യു​ള്ളു. മ​റ്റു​സീ​സ​ൺ പാ​ട​ങ്ങ​ളി​ലെ​ല്ലാം കൂ​ർ​ക്ക കൃ​ഷി​യാ​കും. മ​ണ്ണി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ് പ്ര​ദേ​ശ​മാ​കെ കൂ​ർ​ക്ക​കൃ​ഷി വ്യാ​പ​ക​മാ​കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. മ​ണ​ൽ ചേ​ർ​ന്ന ച​ര​ലു​ള്ള മ​ണ്ണാ​യ​തി​നാ​ൽ ഇ​ള​ക്കം കൂ​ടു​ത​ലു​ണ്ട്. ഇ​തി​നാ​ൽ കൂ​ർ​ക്ക​യും ന​ന്നാ​യു​ണ്ടാ​കു​മെ​ന്ന് ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി കൂ​ർ​ക്ക​കൃ​ഷി ചെ​യ്തു​വ​രു​ന്ന പാ​ടൂ​ർ ചീ​നി​ക്കോ​ട്ടെ ഗോ​പി പ​റ​ഞ്ഞു.
ഒ​രാ​ൾ​ത​ന്നെ നാ​ലും അ​ഞ്ചും ഏ​ക്ക​ർ സ്ഥ​ല​ത്ത് കൂ​ർ​ക്ക​കൃ​ഷി ചെ​യ്യും. വി​ള​വെ​ടു​പ്പ് ആ​ദ്യം ന​ട​ക്കു​ന്ന​തും പാ​ടൂ​ർ ചീ​നി​ക്കോ​ട്, തോ​ണി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ലാ​ണ്. ഒ​ക്ടോ​ബ​ർ മാ​സം ആ​ദ്യ​ത്തി​ൽ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി ഡി​സം​ബ​ർ​വ​രെ വി​ള​വെ​ടു​പ്പ് നീ​ളും. ആ​ദ്യം വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ തു​ട​ക്ക​ത്തി​ൽ ഉ​യ​ർ​ന്ന​വി​ല​യും ല​ഭി​ക്കും.
മ​ണ​പ്പാ​ടം, ക​ണ​ക്ക​ന്നൂ​ർ, തെ​ന്നി​ലാ​പു​രം, മാ​ട്ടു​മ​ല,തോ​ണി​പ്പാ​ടം,അ​ത്തി​പ്പൊ​റ്റ, എ​രി​മ​യൂ​ർ,ചി​ത​ലി, ചൂ​ല​ന്നൂ​ർ,പ​ഴ​യ​ന്നൂ​ർ,ക​ല്ലേ​പ്പു​ള്ളി, കു​മ്പ​ള​ക്കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ലി​യ​തോ​തി​ൽ കൂ​ർ​ക്ക​കൃ​ഷി​യു​ണ്ട്.

District News

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ ടി​വി എ​ത്തി

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലേ​ക്ക് കേ​ര​ള ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ടെ​ലി​വി​ഷ​ൻ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ടെ​ലി​വി​ഷ​ൻ മോ​ശ​മാ​യി​രു​ന്നെ​ങ്കി​ലും പു​തി​യ​ത് സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ പു​തി​യ ടെ​ലി​വി​ഷ​ൻ ല​ഭ്യ​മാ​ക്കി​യ​ത്.
താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​മ​നേ​ഷി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ശ്രീ​ധ​ര​ൻ ടെ​ലി​വി​ഷ​ൻ കൈ​മാ​റി. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ജെ​യ്ഷാ ബി​ജു, നൂ​റു​ദ്ദീ​ൻ മു​ള്ള​രി​ക്ക​ൽ, ലി​സ​മ്മ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി​ജി ജോ​യ്, ജോ​ണി പാ​മ്പാ​ടി, ദീ​പ ഗി​രീ​ഷ്, എ. ​ഷാ​ജു, യ​ശോ​ദ, വ​ത്സ​രാ​ജ്, മോ​ഹ​ന​ൻ കു​ള​ക്കാ​ട​ൻ, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ ക​ണ്ണ​ന്താ​നം, ബി.​ഡി. മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

താ​ഴെചൊ​വ്വ​യി​ലെ റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണ സാ​ധ്യ​ത;​ സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി

ക​ണ്ണൂ​ർ: താ​ഴെ ചൊ​വ്വ​യി​ലെ റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണ സാ​ധ്യ​ത മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തി. ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ​യും പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​ക്കാ​ല​മാ​യി നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ് ഇ​വി​ടെ റെ​യി​ൽ​വേ മേ​ൽ​പാ​ലം വേ​ണം എ​ന്നു​ള്ള​ത്. ഭൂ​രി​ഭാ​ഗം സ​മ​യ​വും ഗേ​റ്റ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് കാ​ര​ണം താ​ഴെ ചൊ​വ്വ മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

മേ​ലെ​ചൊ​വ്വ, തെ​ക്കി ബ​സാ​ർ മേ​ൽ​പാ​ല​ങ്ങ​ൾ, ന​ടാ​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ലം, ഒ​കെ യു​പി സ്കൂ​ൾ അ​ടി​പ്പാ​ത, മു​ണ്ട​യാ​ട് ജേ​ണ​ലി​സ്റ്റ് കോ​ള​നി, കി​ഴു​ത്ത​ള്ളി സ​ർ​വീ​സ് റോ​ഡ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ചൂണ്ടി​ക്കാ​ട്ടി ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നി​രു​ന്നു.

എം​എ​ൽ​എ​യെ കൂ​ടാ​തെ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​പി. സീ​ന, ഇ. ​സു​നി​ല, മു​ൻ കൗ​ൺ​സി​ല​ർ പി.​കെ. സാ​ജേ​ഷ് കു​മാ​ർ, പൊ​തു മ​രാ​മ​ത്ത് റോ​ഡ്സ് എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നി​യ​ർ പ്ര​ശാ​ന്ത്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ മു​ഹ​മ്മ​ദ് മു​ന്നാ​സ്, സി. ​വി​നോ​ദ്, സോ​മ​സു​ന്ദ​ര​ൻ, എം.​കെ. വ​രു​ൺ മ​ഹീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും ഉ​ണ്ടാ​യി​രു​ന്നു.

District News

മ​ദ​ർ​തെ​രേ​സ സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം

വ​ട​ക്ക​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​പ​ഥം നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ദ​ർ തെ​രേ​സ യു​പി സ്‌​കൂ​ളി​ൽ "ഉ​ണ​ർ​വ്' എ​ന്ന പേ​രി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​റാ​ലി, ഫ്ലാ​ഷ് മോ​ബ്, ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് വി​ത​ര​ണം തു​ട​ങ്ങി​യ ന​ട​ത്തി.​സ്കൂ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റേ​യും പി​ടി​എ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.
പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​മോ​ജ്, അ​ധ്യാ​പ​ക​രാ​യ ജി​ൻ​സി, സു​ജി, സു​രേ​ഷ്, ഫ്രാ​ങ്ക്ളി​ൻ, സു​ഞ്ജ​യ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ബെ​മ​ൽ നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് കെ​ട്ടി​ടം കൈ​മാ​റി

പാ​ല​ക്കാ​ട്: സ്വ​ച്ഛ് ഭാ​ര​ത് ഇ​നി​ഷ്യേ​റ്റീ​വ് 2025- 26ന്‍റെ ഭാ​ഗ​മാ​യി ബെ​മ​ൽ പാ​ല​ക്കാ​ട് കോം​പ്ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 14 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് കെ​ട്ടി​ടം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.

കെ​ട്ടി​ട​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ബെ​മ​ൽ പാ​ല​ക്കാ​ട് കോം​പ്ല​ക്സ് ഹെ​ഡ് എ​ച്ച്ആ​ർ ടി.​കെ. സീ​മ, റീ​ജ​ണ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഗീ​ത​യ്ക്കു കൈ​മാ​റി നി​ർ​വ​ഹി​ച്ചു. ബെ​മ​ൽ പാ​ല​ക്കാ​ട് കോം​പ്ല​ക്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച് ന​ൽ​കു​ന്ന ര​ണ്ടാ​മ​ത്തെ ടോ​യ്‌​ല​റ്റ് കെ​ട്ടി​ട​മാ​ണി​ത്. പു​തി​യ സൗ​ക​ര്യം രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് ആ​ർ​എം​ഒ പ​റ​ഞ്ഞു. താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ബെ​മ​ൽ പാ​ല​ക്കാ​ട് കോം​പ്ല​ക്സ് എ​ച്ച്ആ​ർ മാ​നേ​ജ​ർ ഇ.​എം. ശ്രീ​നൂ​ജ്, മെ​യി​ന്‍റ​ന​ൻ​സ് ഹെ​ഡ് കെ. ​പൊ​ന്ന​ർ, സി​വി​ൽ മെ​യി​ന്‍റ​ന​ൻ​സ് ഹെ​ഡ് ഫ്രാ​ങ്ക്ളി​ൻ സേ​വ്യ​ർ, പി​ആ​ർ​ഒ വി. ​അ​ഭി​ജി​ത്ത് എ​ന്നി​വ​രും ജി​ല്ലാ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും പ​ങ്കെ​ടു​ത്തു.

District News

ശാ​സ്ത്രോ​ത്സ​വം ന​ട​ത്തി

കേ​ള​കം: കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ശാ​സ്ത്രോ​ത്സ​വം ന​ട​ന്നു. പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ക​ലാ അ​ധ്യാ​പ​ക​നു​മാ​യ ഇ.​പി. ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൽ​സ് വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി. മാ​ത്യു, കെ.​പി. ഷാ​ജി, ഷീ​ന ജോ​സ്, അ​ശ്വ​തി കെ. ​ഗോ​പി​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശാ​സ്ത്ര, ഗ​ണി​ത​ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര, ഐ​ടി, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ളി​ലാ​യി 150 ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വി​ധി നി​ർ​ണ​യ​ത്തി​നു​ശേ​ഷം സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ല​ഭി​ച്ചു.

Latest News

Corehub Up